റാമോസ് തിരികെ റയലിലേക്ക്? പ്രതികരിച്ച് ഫാബ്രിസിയോ
സ്പാനിഷ് വമ്പൻമാരായ മാഡ്രിഡ് ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ രണ്ട് താരങ്ങളെയാണ് കൊണ്ടുവന്നിട്ടുള്ളത്. ഒരാൾ കിലിയൻ എംബപ്പേയും മറ്റൊരാൾ എൻഡ്രിക്കുമാണ്.രണ്ടുപേരും മുന്നേറ്റ നിര താരങ്ങളാണ്. മുന്നേറ്റത്തിലും മധ്യനിരയിലും ആവശ്യത്തിനുള്ള താരങ്ങളെ ഇപ്പോൾ മാഡ്രിഡിന് ലഭ്യമാണ്.
പ്രതിരോധനിരയിലാണ് ആവശ്യത്തിനുള്ള താരങ്ങൾ റയലിന് ഇല്ലാത്തത്. സെന്റർ ബാക്ക് പൊസിഷനിൽ ഉണ്ടായിരുന്ന നാച്ചോ ഇപ്പോൾ ക്ലബ്ബിനോട് ഗുഡ് ബൈ പറഞ്ഞിട്ടുണ്ട്. മറ്റൊരു താരമായ ഡേവിഡ് അലാബ പരിക്കിന്റെ പിടിയിലാണ്.അതുകൊണ്ടുതന്നെ ഒരു സെന്റർ ബാക്ക് താരത്തിന് വേണ്ടി റയൽ മാഡ്രിഡ് ശ്രമങ്ങൾ നടത്തിയിരുന്നു.ലെനി യോറോയായിരുന്നു ആ താരം.എന്നാൽ വലിയ തുക നൽകിക്കൊണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡ് അദ്ദേഹത്തെ സ്വന്തമാക്കി. ഇത് റയലിന് തിരിച്ചടി ഏൽപ്പിക്കുന്ന ഒരു കാര്യമായിരുന്നു.
നിലവിൽ റയലിന് ഒരു സെന്റർ ബാക്കിനെ ആവശ്യമാണ്.പക്ഷേ തങ്ങളുടെ ക്ലബ്ബിന് അനുയോജ്യമായ താരത്തെ കണ്ടെത്താൻ അവർക്ക് കഴിഞ്ഞിട്ടില്ല. ഇതുമായി ബന്ധപ്പെട്ടു കൊണ്ട് ഒരു റൂമർ പുറത്തേക്കു വന്നിരുന്നു. മുമ്പ് റയൽ മാഡ്രിഡിന്റെ ക്യാപ്റ്റനായിരുന്ന സെർജിയോ റാമോസ് നിലവിൽ ഫ്രീ ഏജന്റാണ്.സെവിയ്യയുമായുള്ള അദ്ദേഹത്തിന്റെ കോൺട്രാക്ട് അവസാനിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ റാമോസ് ഒരു വർഷത്തെ കരാറിൽ റയൽ മാഡ്രിഡിൽ തിരിച്ചെത്തും എന്നുള്ള റൂമറുകൾ ഉണ്ടായിരുന്നു. ഇതിലെ യാഥാർത്ഥ്യം പ്രമുഖ ഫുട്ബോൾ ജേണലിസ്റ്റായ ഫാബ്രിസിയോ റൊമാനോയോട് ചോദിക്കപ്പെട്ടിരുന്നു.
എന്നാൽ അദ്ദേഹം ഇത് നിഷേധിക്കുകയാണ് ചെയ്തിട്ടുള്ളത്.സെർജിയോ റാമോസ് റയൽ മാഡ്രിഡിൽ എത്താൻ സാധ്യതയില്ല എന്ന് തന്നെയാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. മുമ്പ് ക്ലബ്ബിനുവേണ്ടി കളിച്ച താരങ്ങളെ വളരെ അപൂർവമായി കൊണ്ടാണ് പിന്നീട് ക്ലബ്ബിലേക്ക് തിരികെ കൊണ്ടുവരാറുള്ളത്. മാത്രമല്ല സെന്റർ ബാക്ക് പൊസിഷനിലേക്ക് യുവ താരങ്ങളെയാണ് ഇപ്പോൾ റയൽ മാഡ്രിഡിന് ആവശ്യമുള്ളത്.ചില റൂമറുകൾ ഉയർന്നു കേൾക്കുന്നുണ്ടെങ്കിലും അതൊന്നും ഫലം കണ്ടിട്ടില്ല. ട്രാൻസ്ഫർ വിന്റോ അടക്കുന്നതിനു മുമ്പേ റയൽ പ്രതിരോധത്തിലേക്ക് ഒരു താരത്തെ കൊണ്ടുവരുമെന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.