റാമോസ്, ഒഡീഗാർഡ് എന്നിവരുടെ സാഹചര്യങ്ങളെ കുറിച്ച് മനസ്സ് തുറന്ന് സിദാൻ!

ഈ ജനുവരി ട്രാൻസ്ഫലായിരുന്നു റയൽ മാഡ്രിഡ് മധ്യനിരതാരം മാർട്ടിൻ ഒഡീഗാർഡ് ക്ലബ് വിട്ട് ആഴ്സണലിലേക്ക് ചേക്കേറിയത്. സിദാൻ അവസരങ്ങൾ നൽകാത്തത് കാരണമായിരുന്നു താരം ക്ലബ്ബ് വിട്ടത്. എന്നാൽ ജനുവരിയിൽ താരം ക്ലബ് വിടുന്നതിൽ തനിക്ക് യോജിപ്പില്ലായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സിദാൻ. ഇന്നലെ ഹുയസക്കക്കെതിരായ മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സിദാൻ. കൂടാതെ റയൽ മാഡ്രിഡ്‌ നായകൻ റാമോസിനെ കുറിച്ചും സിദാൻ മനസ്സുതുറന്നു. താരം ഈ സീസണോട് കൂടി ക്ലബ് വിടുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ്.ഇതിനോട് പ്രതികരിക്കുകയായിരുന്നു സിദാൻ. റാമോസ് റയലിൽ തുടരട്ടെ എന്നാണ് താനാഗ്രഹിക്കുന്നത് എന്നാണ് സിദാൻ അറിയിച്ചത്.

” ഒഡീഗാർഡ് ആണ് ക്ലബ് വിടണമെന്ന് ആഗ്രഹിച്ചത്.അദ്ദേഹത്തിന് എവിടെ കളിക്കണമെന്നതിനെ കുറിച്ച് ഞാനും അദ്ദേഹവും രണ്ടോ മൂന്നോ തവണ ചർച്ചകൾ നടത്തിയതാണ്. അദ്ദേഹം റയൽ മാഡ്രിഡിൽ തന്നെ തുടരണമെന്നായിരുന്നു എന്റെ ആഗ്രഹം. എന്നിട്ട് അദ്ദേഹത്തിന്റെ സ്ഥാനത്തിനു വേണ്ടി പോരാടണമായിരുന്നു. റാമോസിന്റെ കാര്യത്തിൽ എനിക്ക് ഒന്നുമറിയില്ല.യഥാർത്ഥത്തിൽ ആർക്കെങ്കിലും എന്തെങ്കിലും അറിയുമെന്ന് എനിക്ക് തോന്നുന്നില്ല.നിലവിൽ ഉള്ളതെല്ലാം പരിഹരിക്കപ്പെടുമെന്നും റാമോസ് റയൽ മാഡ്രിഡിൽ തന്നെ തുടരുമെന്നുമാണ് ഞാൻ പ്രതീക്ഷിക്കുന്നത്.ഒരു ക്യാപ്റ്റനായും ഒരു താരമായും അദ്ദേഹം തുടരാൻ ഞാൻ ആഗ്രഹിക്കുന്നു ” സിദാൻ പത്രസമ്മേളനത്തിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *