റാമോസുമായി ഒരൊറ്റ കൂടിക്കാഴ്ച്ച പോലും ഷെഡ്യൂൾ ചെയ്യാതെ റയൽ മാഡ്രിഡ് !
റയൽ മാഡ്രിഡ് നായകൻ സെർജിയോ റാമോസ് ക്ലബ് വിടുമെന്നുള്ള അഭ്യൂഹങ്ങൾ വ്യാപകമായി പ്രചരിക്കുകയാണിപ്പോൾ. റയൽ പ്രസിഡന്റ് പെരെസുമായി നടത്തിയ കൂടികാഴ്ച്ചയിൽ തീരുമാനത്തിൽ എത്താൻ കഴിയാതെ പോവുകയായിരുന്നു. താരത്തിന്റെ ആവിശ്യങ്ങൾ റയൽ മാഡ്രിഡ് അംഗീകരിക്കാതിരിക്കുകയായിരുന്നു. ഇതോടെ താരം പിഎസ്ജിയിലേക്ക് പോവുമെന്ന് പെരെസിനെ അറിയിച്ചതായി വാർത്തകൾ ഉണ്ടായിരുന്നു.
There's no new meeting scheduled between Sergio Ramos and Florentino Perez after the captain's renewal rejection 👀https://t.co/gvLga1eclz pic.twitter.com/nxpCGbKn4F
— MARCA in English (@MARCAinENGLISH) January 5, 2021
ഏതായാലും അതിന് ശേഷം റാമോസുമായി ഒരൊറ്റ മീറ്റിംഗ് പോലും റയൽ മാഡ്രിഡോ പ്രസിഡന്റ് പെരെസോ ഷെഡ്യൂൾ ചെയ്തിട്ടില്ല എന്നാണ് സ്പാനിഷ് മാധ്യമമായ മാർക്ക റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതിനാൽ തന്നെ താരം മറ്റുള്ള ക്ലബുകളുമായി ചർച്ചകൾ നടത്താനും സാധ്യതകൾ ഉണ്ടെന്ന് ഇവർ റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ രണ്ട് വർഷത്തെ കരാറും സാലറി വർധനവുമാണ് റാമോസിന്റെ ആവിശ്യം. എന്നാൽ റയൽ ഇത് അംഗീകരിച്ചിട്ടില്ല. ഒരു വർഷത്തെ കരാറും നിലവിലെ സാലറി നൽകാം എന്നാണ് റയലിന്റെ നിലപാട്. എന്നാൽ ഇത് അംഗീകരിക്കാൻ റാമോസും തയ്യാറല്ല. ഏതായാലും കൂടുതൽ ചർച്ചകൾ ഉണ്ടാവുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
Sergio Ramos said to have made bold claim to Florentino Perez in private meeting https://t.co/wMP8MDv0L9
— footballespana (@footballespana_) January 5, 2021