റാമോസില്ല, സെവിയ്യയെ നേരിടാനുള്ള റയൽ മാഡ്രിഡിന്റെ സ്ക്വാഡ് പ്രഖ്യാപിച്ചു !
ലാലിഗയിൽ ഇന്ന് വളരെ നിർണായകമായ പോരാട്ടത്തിനൊരുങ്ങുകയാണ് റയൽ മാഡ്രിഡ്. കരുത്തരായ സെവിയ്യയെയാണ് റയൽ മാഡ്രിഡ് നേരിടുന്നത്. മത്സരത്തിൽ വിജയം അനിവാര്യമായ ഒരു ഘട്ടത്തിലൂടെയാണ് റയൽ മാഡ്രിഡ് കടന്നു പോവുന്നത്. അവസാനമായി കളിച്ച അഞ്ച് മത്സരങ്ങളിൽ കേവലം ഒന്നിൽ മാത്രമാണ് സിദാന്റെ റയലിന് വിജയം കൈവരിക്കാനായത്. അതിനാൽ തന്നെ ലീഗിൽ മുന്നേറണമെങ്കിൽ ഇന്ന് വിജയം അത്യാവശ്യമാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 8:45-നാണ് റയൽ മാഡ്രിഡ് സെവിയ്യയെ അവരുടെ മൈതാനത്ത് വെച്ച് നേരിടുന്നത്. മത്സരത്തിനുള്ള സ്ക്വാഡ് റയൽ പുറത്തു വിട്ടിട്ടുണ്ട്. സൂപ്പർ താരങ്ങളായ സെർജിയോ റാമോസ്, ഡാനി കാർവഹൽ എന്നിവരുടെ അഭാവമാണ് സ്ക്വാഡിലെ പ്രത്യേകത. ഇരുവരും പരിക്കിൽ നിന്നും പൂർണ്ണമായി മുക്തരായിട്ടില്ല. നിലവിൽ പതിനേഴ് പോയിന്റോടെ ടേബിളിൽ നാലാം സ്ഥാനത്താണ് റയൽ മാഡ്രിഡ്. എന്നാൽ ഒരു മത്സരം കുറച്ചു കളിച്ച സെവിയ്യ അഞ്ചാം സ്ഥാനത്തുണ്ട്. സെവിയ്യയെ നേരിടാനുള്ള റയൽ മാഡ്രിഡിന്റെ സ്ക്വാഡ് താഴെ നൽകുന്നു.
📋✅ Our 20-man squad for the match against @SevillaFC_ENG!#SevillaFCRealMadrid | #HalaMadrid pic.twitter.com/E61SCecgHk
— Real Madrid C.F. 🇬🇧🇺🇸 (@realmadriden) December 4, 2020
കോർട്ടുവ
ലുനിൻ
അൽടുബെ
മിലിറ്റാവോ
വരാനെ
നാച്ചോ
മാഴ്സെലോ
ഓഡ്രിയോസോള
മെന്റി
ക്രൂസ്
മോഡ്രിച്ച്
കാസമിറോ
ഒഡീഗാർഡ്
ഇസ്കോ
അരിബാസ്
ബെൻസിമ
അസെൻസിയോ
വാസ്ക്കസ്
വിനീഷ്യസ്
റോഡ്രിഗോ
An update from Zinedine Zidane 🤕
— Goal News (@GoalNews) December 4, 2020