റാമോസിന്റേത് പെനാൽറ്റിയായിരുന്നു, റയൽ-എയ്ബർ മത്സരത്തെ കുറിച്ച് കൂമാൻ പറയുന്നു !
കഴിഞ്ഞ ദിവസം ലാലിഗയിൽ നടന്ന മത്സരത്തിൽ റയൽ മാഡ്രിഡ് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് എയ്ബറിനെ കീഴടക്കിയിരുന്നു. മത്സരത്തിൽ എയ്ബറിന് അനുകൂലമായി ഒരു പെനാൽറ്റി ലഭിക്കേണ്ടതായിരുന്നു. ബോക്സിനകത്ത് വെച്ച് റയൽ മാഡ്രിഡ് നായകൻ സെർജിയോ റാമോസിന്റെ കൈമുട്ടിൽ പന്തിടിക്കുകയായിരുന്നു. എന്നാൽ റഫറി ഇത് പെനാൽറ്റി വിധിച്ചിരുന്നില്ല. ഇതിനെതിരെ രൂക്ഷവിമർശനങ്ങളുയർത്തിയിരിക്കുകയാണ് ബാഴ്സ പരിശീലകൻ റൊണാൾഡ് കൂമാൻ. റാമോസിന്റെത് പെനാൽറ്റിയാണെന്നും VAR ന്റെ മാനദണ്ഡങ്ങൾ എന്തൊക്കെയാണ് എന്നുള്ളത് തനിക്ക് മനസ്സിലാവുന്നില്ലെന്നും കൂമാൻ അറിയിച്ചു.കഴിഞ്ഞ എൽ ക്ലാസിക്കോ മത്സരത്തിന് ശേഷവും കൂമാൻ റഫറിക്കെതിരെ വിമർശനങ്ങളുയർത്തിയിരുന്നു.
Koeman believes that Ramos should have had a penalty given against him at Eibar 🤔https://t.co/iqmdTFKPGD pic.twitter.com/LEreSBjahQ
— MARCA in English (@MARCAinENGLISH) December 21, 2020
” VAR ന്റെ മാനദണ്ഡങ്ങൾ എന്തൊക്കെയാണ് എന്നുള്ളത് എനിക്കിത് വരെ മനസ്സിലായിട്ടില്ല. റയൽ മാഡ്രിഡിനെതിരെയുള്ള മത്സരശേഷം തന്നെ ഞാൻ ഇക്കാര്യം പറഞ്ഞതായിരുന്നു. ഇപ്പോഴും ഒരുപാട് കാര്യങ്ങളെ കുറിച്ച് എനിക്ക് മനസ്സിലാവാത്തതുണ്ട്. കഴിഞ്ഞ ദിവസം റയൽ മാഡ്രിഡിന്റെ മത്സരത്തിലുണ്ടായ ആ സംഭവത്തെ കുറിച്ച് നിങ്ങൾ ഒരു പത്ത് പേരോട് ചോദിച്ചു നോക്കൂ. അതിൽ ഒമ്പത് പേരും അത് പെനാൽറ്റിയാണ് എന്നാണ് അഭിപ്രായപ്പെടുക. പക്ഷെ റഫറി മാത്രം അത് പെനാൽറ്റിയല്ല എന്ന് വിധിച്ചു. ഇതിന്റെ പിന്നിലുള്ളതെല്ലാം ഞങ്ങൾക്ക് ആദ്യമേ അറിയാം ” കൂമാൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
Should a penalty have been given against Ramos for handball? 🤔
— MARCA in English (@MARCAinENGLISH) December 20, 2020
Expert's view 👉 https://t.co/0WH9614nh8 pic.twitter.com/giHKWXtqV9