റാഫീഞ്ഞ സൗദിയിലേക്കോ? വിൽക്കാൻ തീരുമാനിച്ച് ബാഴ്സ!
എഫ്സി ബാഴ്സലോണയുടെ ബ്രസീലിയൻ സൂപ്പർതാരമായ റാഫീഞ്ഞ ട്രാൻസ്ഫർ ജാലകങ്ങളിൽ എപ്പോഴും സജീവമാണ്. കഴിഞ്ഞ സമ്മറിൽ തന്നെ അദ്ദേഹത്തെ വിൽക്കാനുള്ള ശ്രമങ്ങൾ ബാഴ്സലോണ നടത്തിയിരുന്നു.പക്ഷേ അദ്ദേഹം ക്ലബ്ബിൽ തന്നെ തുടരുകയായിരുന്നു.ഇപ്പോഴും ബാഴ്സലോണയിൽ തന്നെ തുടരാനാണ് ഈ ബ്രസീലിയൻ താരം ആഗ്രഹിക്കുന്നത്.ക്ലബ് വിട്ട് പുറത്തുപോകാൻ അദ്ദേഹം ആഗ്രഹിക്കുന്നില്ല.
പക്ഷേ ബാഴ്സക്ക് അങ്ങനെയല്ല കാര്യങ്ങൾ.റാഫീഞ്ഞയെ ഈ ട്രാൻസ്ഫർ വിൻഡോയിൽ വിൽക്കാൻ അവർ തീരുമാനിച്ചിട്ടുണ്ട്. എന്തെന്നാൽ സ്പാനിഷ് സൂപ്പർതാരമായ നിക്കോ വില്യംസിനെ കൊണ്ടുവരാൻ ബാഴ്സലോണ തീരുമാനിച്ചിട്ടുണ്ട്.രണ്ടുപേരും വിങറായി കൊണ്ടാണ് കളിക്കുന്നത്.അതുകൊണ്ടുതന്നെ ഈ ബ്രസീലിയൻ താരത്തെ ബാഴ്സക്ക് ആവശ്യമില്ല. ലഭിക്കാവുന്ന ഏറ്റവും മികച്ച തുകക്ക് മറ്റേതെങ്കിലും ക്ലബ്ബിലേക്ക് അദ്ദേഹത്തെ കൈമാറാനാണ് ബാഴ്സ തീരുമാനിച്ചിരിക്കുന്നത്.
❗️Barcelona want to sell Raphinha and sign Nico Williams.
— Barça Universal (@BarcaUniversal) May 11, 2024
— @sport pic.twitter.com/wuT1pBlE4J
സൗദി അറേബ്യൻ ക്ലബ്ബുകൾ അദ്ദേഹത്തിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. വലിയ തുക താരത്തിന് വേണ്ടി മുടക്കാനും അവർ തയ്യാറായിട്ടുണ്ട്. പക്ഷേ സൗദി അറേബ്യയിലേക്ക് പോവാൻ റാഫീഞ്ഞ ഇപ്പോൾ ആഗ്രഹിക്കുന്നില്ല.അതിനേക്കാൾ ഉപരി പ്രീമിയർ ലീഗിലേക്ക് പോകാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. പല പ്രീമിയർ ലീഗ് ക്ലബ്ബുകൾക്കും അദ്ദേഹത്തിൽ താല്പര്യമുണ്ട്.ചെൽസി,ആഴ്സണൽ എന്നിവരൊക്കെ നേരത്തെ തന്നെ ഈ താരത്തിൽ താൽപര്യം പ്രകടിപ്പിച്ചവരാണ്. പ്രീമിയർ ലീഗിൽ നിന്നും ഓഫറുകൾ വന്നാൽ അത് പരിഗണിക്കാൻ തന്നെയാണ് റാഫീഞ്ഞ തീരുമാനിച്ചിട്ടുള്ളത്.
നേരത്തെ പ്രീമിയർ ലീഗിൽ ലീഡ്‌സ് യുണൈറ്റഡിന് മികച്ച പ്രകടനം നടത്തിയ താരം കൂടിയാണ് ഇദ്ദേഹം.ഈ സീസണിലും മോശമല്ലാത്ത രൂപത്തിൽ അദ്ദേഹം കളിച്ചിട്ടുണ്ട്.ബാഴ്സക്ക് വേണ്ടി 9 ഗോളുകളും 12 അസിസ്റ്റുകളും അദ്ദേഹം എല്ലാ കോമ്പറ്റീഷനിലുമായി സ്വന്തമാക്കിയിട്ടുണ്ട്. ചാമ്പ്യൻസ് ലീഗിൽ പിഎസ്ജിക്കെതിരെ മൂന്ന് ഗോളുകൾ നേടിയ താരം കൂടിയാണ് റാഫീഞ്ഞ.പക്ഷേ അദ്ദേഹത്തെ നിലനിർത്താൻ ബാഴ്സക്ക് താല്പര്യമില്ല.