റാഫീഞ്ഞ കൂട്ടിഞ്ഞോയുടെ വഴിയേയോ? ഈ കണക്കുകൾ കാണൂ!

എഫ്സി ബാഴ്സലോണ വലിയ തുക നൽകിക്കൊണ്ട് സ്വന്തമാക്കിയ ബ്രസീലിയൻ സൂപ്പർതാരമായിരുന്നു ഫിലിപ്പെ കൂട്ടിഞ്ഞോ. എന്നാൽ ബാഴ്സയിൽ എത്തിയതോടുകൂടി അദ്ദേഹത്തിന്റെ പ്രകടനം താഴേക്ക് പോവുകയായിരുന്നു.പിന്നീട് ഇതുവരെ തന്റെ പഴയ മികവിലേക്ക് എത്താൻ കൂട്ടിഞ്ഞോക്ക് കഴിഞ്ഞിട്ടില്ല. അതേസമയം മറ്റൊരു ബ്രസീലിയൻ സൂപ്പർതാരമായ റാഫീഞ്ഞയും വലിയ പ്രതീക്ഷകളോടുകൂടി ബാഴ്സയിലേക്ക് എത്തിയിരുന്നു.

റാഫീഞ്ഞക്ക് പ്രതീക്ഷക്കൊത്ത് തിളങ്ങാൻ കഴിഞ്ഞിട്ടില്ല എന്നുള്ളതാണ് യാഥാർത്ഥ്യം. പക്ഷേ റാഫീഞ്ഞ കൂട്ടിഞ്ഞോയുടെ വഴിയിൽ അല്ല എന്നുള്ളത് പറയാൻ സാധിക്കും. എന്തെന്നാൽ കിട്ടുന്ന അവസരങ്ങളൊക്കെ മുതലെടുക്കാൻ ഈ ബ്രസീലിയൻ സൂപ്പർതാരത്തിന് സാധിക്കുന്നുണ്ട്.അത് തെളിയിക്കുന്ന കണക്കുകൾ തന്നെയാണ് പുറത്തേക്ക് വന്നു കൊണ്ടിരിക്കുന്നത്.

സ്റ്റാർട്ടിങ് ഇലവനിൽ പലപ്പോഴും സാവി താരത്തിന് ഇടം നൽകാറില്ല.അവസാനമായി കളിച്ച 10 മത്സരങ്ങളിൽ നാല് മത്സരങ്ങളിൽ മാത്രമാണ് റാഫീഞ്ഞ സ്റ്റാർട്ട് ചെയ്തിട്ടുള്ളത്. എന്നിട്ട് പോലും മികച്ച പ്രകടനം പുറത്തെടുക്കാൻ അദ്ദേഹത്തിന് കഴിയുന്നുണ്ട്. 10 മത്സരങ്ങളിൽ നിന്ന് 3 ഗോളുകളും 5 അസിസ്റ്റുകളുമാണ് റാഫീഞ്ഞ കരസ്ഥമാക്കിയിട്ടുള്ളത്. അതായത് 8 ഗോളുകളിൽ പങ്കാളിത്തം വഹിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.

മാത്രമല്ല ഓരോ 58 മിനിട്ടിനിടയിലും ശരാശരി ഒരു ഗോളോ അസിസ്റ്റോ താരം നേടുന്നുണ്ട്. മാത്രമല്ല 16 നിർണായക പാസുകളും 5 അവസരങ്ങളും ഈ കാലയളവിൽ ഒരുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ചുരുക്കത്തിൽ കിട്ടുന്ന അവസരങ്ങളൊക്കെ മുതലെടുക്കാൻ ഈ ബ്രസീലിയൻ സൂപ്പർതാരത്തിന് സാധിക്കുന്നുണ്ട് എന്നുള്ളതാണ്.

ഇന്നലെ നടന്ന കോപ്പ ഡെൽ റേ മത്സരത്തിൽ ഒരു ഗോളും ഒരു അസിസ്റ്റും നേടാൻ റാഫീഞ്ഞക്ക് സാധിച്ചിരുന്നു. ഏതായാലും ഭാവി ബാഴ്സക്ക് കൂടുതൽ മുതൽക്കൂട്ടാവാൻ ഈ ബ്രസീലിയൻ സൂപ്പർ സാധിക്കുമെന്നുള്ള കാര്യത്തിൽ സംശയങ്ങളൊന്നുമില്ല.

Leave a Reply

Your email address will not be published. Required fields are marked *