റാഫീഞ്ഞയെ പൊക്കാൻ ബയേൺ മ്യൂണിക്ക്, ഒരു താരത്തെ ഉൾപ്പെടുത്തിയേക്കും!
സൂപ്പർ താരം ലയണൽ മെസ്സിയെ തിരികെ എത്തിക്കുന്നതിനാണ് ബാഴ്സ ഇപ്പോൾ ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്നത്. എന്നാൽ ലയണൽ മെസ്സിയെ രജിസ്റ്റർ ചെയ്യണമെങ്കിൽ ബാഴ്സക്ക് കൂടുതൽ താരങ്ങളെ വിൽക്കേണ്ടിവരും. നല്ലൊരു തുക ലഭിച്ചു കഴിഞ്ഞാൽ ബ്രസീലിയൻ സൂപ്പർതാരമായ റാഫീഞ്ഞയെ വിൽക്കാൻ നേരത്തെ തന്നെ ബാഴ്സലോണ തീരുമാനിച്ചതാണ്.
ഇപ്പോഴിതാ താരത്തിന് വേണ്ടി ജർമ്മൻ വമ്പൻമാരായ ബയേൺ മ്യൂണിക്ക് രംഗത്ത് വന്നിട്ടുണ്ട്. പ്രമുഖ മാധ്യമമായ സ്കൈ ജർമ്മനിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അതായത് ബയേണിന്റെ പരിശീലകനായ തോമസ് ടുഷേലിന് വളരെയധികം താല്പര്യമുള്ള ഒരു താരമാണ് റാഫീഞ്ഞ. കഴിഞ്ഞ സമ്മറിൽ ടുഷേൽ ഈ താരത്തെ ചെൽസിയിലേക്ക് എത്തിക്കാൻ വേണ്ടി ശ്രമിച്ചിരുന്നുവെങ്കിലും അത് സാധ്യമായിരുന്നില്ല.അദ്ദേഹം ബാഴ്സയിലേക്ക് ചേക്കേറുകയായിരുന്നു.
🚨 Bayern Munich head coach Thomas Tuchel is monitoring the situation of Raphinha at Barcelona. He is a long-time admirer. 🇧🇷👀
— Transfer News Live (@DeadlineDayLive) June 7, 2023
(Source: @SkySportDE) pic.twitter.com/kvcEz1yX76
65 മില്യൺ യൂറോളമാണ് കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ബാഴ്സ ഈ ബ്രസീലിയൻ സൂപ്പർതാരത്തിനു വേണ്ടി ചിലവഴിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ ഇതിന് സമാനമായ ഒരു തുക ബാഴ്സ ബയേണിനോട് ആവശ്യപ്പെട്ടേക്കും.എന്നാൽ ഈ ജർമൻ ക്ലബ്ബിന് മറ്റൊരു പദ്ധതിയാണ് ഉള്ളത്.അതായത് ഏതെങ്കിലും ഒരു താരത്തെ ഉൾപ്പെടുത്തിക്കൊണ്ട് കുറഞ്ഞ വിലക്ക് റാഫീഞ്ഞയെ എത്തിക്കാനാണ് ഇപ്പോൾ ബയേൺ മ്യൂണിക്ക് ആഗ്രഹിക്കുന്നത്.
ഈ കഴിഞ്ഞ സീസണിൽ മോശമല്ലാത്ത രൂപത്തിൽ ബാഴ്സക്ക് വേണ്ടി കളിക്കാൻ ഈ ബ്രസീലിയൻ താരത്തിന് സാധിച്ചിട്ടുണ്ട്. ആകെ പത്ത് ഗോളുകളും 12 അസിസ്റ്റുകളുമാണ് ബാഴ്സക്ക് വേണ്ടി ഈ സീസണിൽ താരം നേടിയിട്ടുള്ളത്. 2027 വരെയാണ് റാഫീഞ്ഞക്ക് ബാഴ്സയുമായി കോൺട്രാക്ട് അവശേഷിക്കുന്നത്. താരത്തെ നിലനിർത്താൻ സാവിക്ക് താൽപര്യമുണ്ടെങ്കിലും മികച്ച ഓഫറുകൾ വന്നു കഴിഞ്ഞാൽ കൈവിടാൻ തന്നെയാണ് ബാഴ്സ മാനേജ്മെന്റിന്റെ തീരുമാനം.