റയൽ ഹാലണ്ടിനെ സൈൻ ചെയ്യുമോ? അതോ മിഡ്‌ഫീൽഡും ഡിഫൻസും ശക്തിപ്പെടുത്തുമോ? ഡിബേറ്റ്!
വരുന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ സൂപ്പർതാരങ്ങളായ കിലിയൻ എംബപ്പേയെയും എർലിംഗ് ഹാലണ്ടിനെയും ഒരുമിച്ച് ടീമിലേക്ക് എത്തിക്കാനുള്ള ഒരുക്കത്തിലാണ് റയൽ പ്രസിഡന്റായ ഫ്ലോറെന്റിനോ പെരസ്.ഇതിൽ എംബപ്പേ ഏറെക്കാലമായി റയലിന്റെ ലക്ഷ്യമാണ്.അതേസമയം എംബപ്പേ ഉണ്ടാവുമ്പോൾ ഹാലണ്ടിനെ റയലിന് ആവശ്യമുണ്ടോ എന്നുള്ളത് പലരിലും സംശയം ഉയർത്തുന്ന ഒരു കാര്യമാണ്.ഹാലണ്ടിന് പകരം മറ്റ് പൊസിഷനുകൾ ശക്തിപ്പെടുത്തിക്കൂടെ എന്നുള്ള ചോദ്യം പലരും ഉയർത്തുന്നുണ്ട്.
ഏതായാലും ഈ വിഷയത്തിൽ പ്രമുഖ സ്പാനിഷ് മാധ്യമമായ മാർക്ക ഒരു ഡിബേറ്റ് വെച്ചിരുന്നു.അതിലെ ചില ജേണലിസ്റ്റുകളുടെ അഭിപ്രായങ്ങൾ നമുക്കൊന്നു പരിശോധിക്കാം.
ഗാർഷ്യ ഒച്ചോവ എന്ന് പണ്ഡിറ്റിന്റെ അഭിപ്രായം ഇങ്ങനെയാണ്.
” റയൽ എംബപ്പേയെയും ഹാലണ്ടിനെയും ഒരുമിച്ച് എത്തിച്ചാൽ പിന്നെ മറ്റെന്തിന്റെയും ആവശ്യം അവർക്കില്ല. ഏത് മത്സരത്തിന്റെയും ഗതി മാറ്റാൻ കഴിവുള്ളവരാണ് ഇവർ.മധ്യനിരയിൽ കാമവിങ്കയും വാൽവെർദെയുമൊക്കെ റയലിനുണ്ട് ” ഇതാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.
— Murshid Ramankulam (@Mohamme71783726) March 5, 2022
എന്നാൽ മിഗെൽ ലാറ ഇതിനോട് യോജിക്കുന്നില്ല. അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്.
” റയൽ മാഡ്രിഡ് നിലവിൽ ചെയ്യേണ്ടത് മധ്യനിര താരങ്ങളായ മോഡ്രിച്ച്,ക്രൂസ്,കാസമിറോ എന്നിവർക്ക് ഒത്ത പകരക്കാരെ കണ്ടെത്തുക എന്നുള്ളതാണ്.കൂടാതെ നല്ല റൈറ്റ് ബാക്കിനെയും സ്വന്തമാക്കണം.കാർവഹൽ,വാസ്ക്കസ് എന്നിവരെ എപ്പോഴും ആശ്രയിക്കാൻ കഴിയില്ല.കൂടാതെ മാഴ്സെലോയുടെ സ്ഥാനത്തേക്ക് മറ്റൊരു താരത്തെ വേണം. ഇതൊക്കെയാണ് നിലവിൽ റയലിന് ആവശ്യമുള്ളത് ” ഇതാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
അതേ സമയം മറ്റൊരു ജേണലിസ്റ്റായ ആൽബെർട്ടോ റൂബിയോ പറഞ്ഞത് ഇങ്ങനെയാണ്.
” ഹാലണ്ടിനെ റയൽ സ്വന്തമാക്കിയില്ലെങ്കിൽ എല്ലാകാലവും അതിനെ കുറിച്ചോർത്ത് റയൽ ഖേദിക്കേണ്ടി വരും. ക്രിസ്റ്റ്യാനോയുടെയും മെസ്സിയുടെയും ലെവലാണ് ഹാലണ്ട് ” ഇതാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.
അതേസമയം ഇരുവരും ടീമിലേക്ക് വന്നാൽ വിനീഷ്യസ്, ബെൻസിമ എന്നിവരിൽ ഒരാൾ എന്ത് ചെയ്യും എന്നുള്ള ഒരു ചോദ്യവും ഇവിടെ ഉയർന്നു വരുന്നുണ്ട്. ഏതായാലും ഈ വിഷയത്തിലുള്ള അഭിപ്രായങ്ങൾ നിങ്ങൾക്കും പങ്കുവെക്കാം.