റയൽ സ്ട്രൈക്കെർ മരിയാനോക്ക് കോവിഡ്, ചാമ്പ്യൻസ് ലീഗ് നഷ്ടമായേക്കും !

റയൽ മാഡ്രിഡ്‌ സ്ട്രൈക്കെർ മരിയാനോ ഡയസിന് കോവിഡ് പരിശോധനഫലം പോസിറ്റീവ് ആയതായി സ്ഥിരീകരിക്കപ്പെട്ടു. റയൽ മാഡ്രിഡ്‌ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. എന്നാൽ താരം പൂർണ്ണആരോഗ്യവാനാണെന്നും ഒരു കുഴപ്പവുമില്ലെന്നും അറിയിച്ചിട്ടുണ്ട്. താരം കുറച്ചു നാളത്തേക്ക് ഐസൊലേഷനിൽ പ്രവേശിച്ചേക്കും. ഇതോടെ ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരായ മത്സരം താരത്തിന് നഷ്ടമാവുമെന്നുറപ്പായി. കേവലം പത്ത് ദിവസങ്ങൾ മാത്രമാണ് ഇനി ചാമ്പ്യൻസ് ലീഗ് മത്സരത്തിന് റയൽ മാഡ്രിഡിന് അവശേഷിക്കുന്നുള്ളു. ഇരുപത്തിയാറുകാരനായ താരത്തിന് ഇന്നലെയാണ് കോവിഡ് പരിശോധന നടത്തിയത്.

ലാലിഗ ചാമ്പ്യൻമാരായ റയൽ മാഡ്രിഡ്‌ ടീം അംഗങ്ങൾക്ക് ഒരാഴ്ച്ചത്തെ അവധി അനുവദിച്ചിരിക്കുകയായിരുന്നു പരിശീലകൻ സിദാൻ. അതിന് ശേഷം ഇന്ന് മുതലാണ് താരങ്ങൾ പരിശീലനം പുനരാരംഭിക്കുന്നത്. ഈ സീസണിൽ കേവലം ഏഴ് മത്സരങ്ങൾ മാത്രമേ റയലിനായി മരിയാനോ കളിച്ചിട്ടൊള്ളൂ. ഓഗസ്റ്റ് ഏഴിനാണ് റയൽമാഡ്രിഡ് മാഞ്ചസ്റ്റർ സിറ്റിയെ ചാമ്പ്യൻസ് ലീഗിന്റെ പ്രീക്വാർട്ടർ മത്സരത്തിലെ രണ്ടാം പാദത്തിൽ ഏറ്റുമുട്ടുന്നത്. ആദ്യപാദത്തിൽ സ്വന്തം മൈതാനത്ത് 2-1 ന്റെ തോൽവി വഴങ്ങാനായിരുന്നു റയലിന്റെ വിധി. അതിനാൽ തന്നെ ഇതിഹാദിൽ വെച്ച് നടക്കുന്ന മത്സരത്തിൽ ലോസ് ബ്ലാങ്കോസിന് ജയം അനിവാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *