റയൽ വിട്ട് ഇന്റർ മയാമിയിലേക്കോ? മോഡ്രിച്ച് പറയുന്നു!

റയൽ മാഡ്രിഡിന്റെ ക്രൊയേഷ്യൻ സൂപ്പർതാരമായ ലൂക്ക മോഡ്രിച്ചിന് ഇപ്പോൾ ക്ലബ്ബിൽ അവസരങ്ങൾ കുറവാണ്.ജൂഡ് ബെല്ലിങ്‌ഹാം സ്റ്റാർട്ടിങ് ഇലവനിൽ സ്ഥാനം സ്ഥിരമാക്കി കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ വരുന്ന ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ മോഡ്രിച്ച് റയൽ വിടുമെന്ന് റൂമറുകൾ ഉണ്ടായിരുന്നു. ലയണൽ മെസ്സിയുടെ അമേരിക്കൻ ക്ലബ്ബായ ഇന്റർ മയാമിക്ക് ഈ സൂപ്പർതാരത്തെ സ്വന്തമാക്കാൻ താല്പര്യമുണ്ട്.

ഈ റൂമറുകളോട് മോഡ്രിച്ച് തന്നെ പ്രതികരിച്ചിട്ടുണ്ട്.റയലിൽ നിന്നും പുറത്ത് പോവാൻ താൻ ആഗ്രഹിക്കുന്നില്ല എന്നാണ് മോഡ്രിച്ച് പറഞ്ഞിട്ടുള്ളത് മറിച്ച് ഇവിടെ കൂടുതൽ സമയം കളിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും മോഡ്രിച്ച് കൂട്ടിച്ചേർത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

“റയൽ മാഡ്രിഡിൽ എന്നെ സംബന്ധിച്ചിടത്തോളം ഇത് പുതിയ ഒരു സാഹചര്യമാണ്.കാരണം മുൻപ് ഉണ്ടായിരുന്നതുപോലെ കളിക്കാനുള്ള അവസരം എനിക്കിപ്പോൾ ലഭിക്കുന്നില്ല.കൂടുതൽ കളിക്കാനാണ് യഥാർത്ഥത്തിൽ ഞാൻ ആഗ്രഹിക്കുന്നത്.എനിക്ക് ബ്രേക്കുകളോ വെക്കേഷനുകളോ ഇഷ്ടമല്ല.എപ്പോഴും കളിച്ചുകൊണ്ടിരിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. റയൽ മാഡ്രിഡിൽ നിന്നും പുറത്തു പോകാൻ ഞാനിപ്പോൾ ആഗ്രഹിക്കുന്നില്ല.മറിച്ച് ഓരോ മൂന്ന് ദിവസം കൂടുമ്പോഴും എനിക്ക് മത്സരങ്ങളിൽ പങ്കെടുക്കണം.കാരണം ഞാനിപ്പോൾ ശാരീരികമായി നല്ല നിലയിലാണ്.പക്ഷേ എനിക്ക് ചുറ്റും സംഭവിക്കുന്നതെല്ലാം നോർമൽ ആയിട്ടുള്ള ഒരു പ്രക്രിയ തന്നെയാണ്.ഈ സാഹചര്യത്തെ നേരിടാൻ മാനസികമായി ഞാൻ തയ്യാറെടുക്കേണ്ടതുണ്ട്. എന്നിട്ട് ഇതിനെ ഞാൻ അംഗീകരിക്കേണ്ടതുണ്ട് ” ഇതാണ് മോഡ്രിച്ച് പറഞ്ഞിട്ടുള്ളത്.

38 വയസ്സുകാരനായ തനിക്ക് ഇനി സ്റ്റാർട്ടിങ് ഇലവനിൽ സ്ഥിര സാന്നിദ്ധ്യമാവാൻ കഴിയില്ല എന്നുള്ളത് ഒരു യാഥാർത്ഥ്യമാണെന്നും അത് അംഗീകരിച്ചുകൊണ്ട് മുന്നോട്ട് പോവുകയാണ് വേണ്ടത് എന്നുമാണ് മോഡ്രിച്ച് വ്യക്തമാക്കിയിട്ടുള്ളത്.അടുത്ത സമ്മറിൽ ഈ താരത്തിന്റെ റയലുമായുള്ള കോൺട്രാക്ട് അവസാനിക്കും. അങ്ങനെ ഫ്രീ ഏജന്റായി കൊണ്ട് അദ്ദേഹം ക്ലബ് വിടാൻ തന്നെയാണ് സാധ്യതകൾ ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *