റയൽ വിടുമോ? സിദാൻ പ്രതികരിച്ചത് ഇങ്ങനെ!

റയൽ മാഡ്രിഡ്‌ പരിശീലകൻ സിനദിൻ സിദാൻ ഈ സീസണോട് കൂടി റയലിന്റെ പരിശീലകസ്ഥാനം ഒഴിയുമെന്നുള്ള അഭ്യൂഹങ്ങൾ വളരെ സജീവമാണ്. ഇനി ലീഗിലെ രണ്ട് മത്സരങ്ങൾ കൂടി പൂർത്തിയായാൽ താൻ റയൽ വിടുമെന്നുള്ള കാര്യം അദ്ദേഹം തന്റെ താരങ്ങളോട് പറഞ്ഞു എന്നും മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നുണ്ട്. സിദാന്റെ പകരക്കാരനായി പല പരിശീലകരെയും റയൽ പരിഗണിക്കുന്നുണ്ടെന്നും വാർത്തകൾ ഉണ്ട്. ഏതായാലും റയൽ വിടുമോ എന്നുള്ള ചോദ്യത്തിന് നേരിട്ട് ഉത്തരം പറഞ്ഞിരിക്കുകയാണ് സിദാൻ. അല്പം താല്പര്യം ഉളവാക്കുന്ന ഒരു രീതിയിലാണ് ഇതിനോട് പ്രതികരിച്ചത്. ചില സമയങ്ങളിൽ എല്ലാവരുടെയും നല്ലതിന് വേണ്ടി ടീം വിടേണ്ടി വരുമെന്നും ചിലപ്പോൾ എല്ലാവരുടെയും നല്ലതിന് വേണ്ടി ടീമിൽ തുടരേണ്ടി വരുമെന്നുമാണ് സിദാൻ ഇതിനോട് പ്രതികരിച്ചത്. സിദാൻ ടീം വിടാനുള്ള സാധ്യതകൾ ഉണ്ട് എന്ന രൂപത്തിലാണ് ഇത്‌ വ്യാഖ്യാനിക്കപ്പെടുന്നത്.

” ഈയൊരു ചോദ്യം വളരെ മടുപ്പുളവാക്കുന്നവയാണ്.ഇനിയും ഈ സീസണിൽ രണ്ട് മത്സരങ്ങൾ അവശേഷിക്കുന്നുണ്ട്.നാളെ എന്താണ് സംഭവിക്കാൻ പോവുന്നതെന്ന് എനിക്കറിയില്ല. എന്ത് സംഭവിച്ചാലും ഇത്‌ റയൽ മാഡ്രിഡാണ്.ഓരോ ദിവസത്തിനുമപ്പുറത്തേക്കും ഞാൻ എന്റെ കാര്യങ്ങളെ കാണാറില്ല.ഞാൻ എന്റെ ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടുകയാണ് എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടാവാം. കാര്യങ്ങൾ വളരെ സങ്കീർണമാണ്.ഞാൻ കാര്യങ്ങൾ ചെയ്യുമ്പോൾ നല്ല രീതിയിൽ ചെയ്യാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ചില സമയങ്ങളിൽ മാറ്റങ്ങൾ അനിവാര്യമാണ്.ചില സമയങ്ങളിൽ എല്ലാവരുടെയും നല്ലതിന് വേണ്ടി ടീം വിട്ട് പോവേണ്ടി വരും, ചിലപ്പോൾ തുടരേണ്ടി വരും. അതൊക്കെ സമയത്തിന് അനുസരിച്ച് ചെയ്യേണ്ട കാര്യങ്ങളാണ്.രണ്ട് മൂന്ന് വർഷത്തിന് ശേഷം എന്ത് സംഭവിക്കുമെന്ന് പറയാൻ ഞാൻ ആളല്ല ” സിദാൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *