റയൽ മാഡ്രിഡ് സ്‌ട്രൈക്കർ ക്ലബ് വിടും,മടങ്ങുന്നത് മുൻ ക്ലബ്ബിലേക്ക് !
റയൽ മാഡ്രിഡ് സ്‌ട്രൈക്കർ ലുക്കാ ജോവിച്ച് ക്ലബ് വിടുമെന്നുറപ്പാവുന്നു. താരത്തിന് ക്ലബ് വിടാനുള്ള അനുമതി റയൽ നൽകിയതായാണ് റിപ്പോർട്ടുകൾ. മാർക്കയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തന്റെ മുൻ ക്ലബായ ഐന്ത്രാട്ട് ഫ്രാങ്ക്ഫർട്ടിലേക്ക് തന്നെ താരം മടങ്ങുമെന്നാണ് വാർത്തകൾ. ലോണിലായിരിക്കും താരം തന്റെ മുൻ ക്ലബ്ബിലേക്ക് തന്നെ മടങ്ങുക. റയൽ മാഡ്രിഡിൽ അവസരങ്ങൾ ലഭിക്കാത്തതിനെ തുടർന്നാണ് താരം ക്ലബ് വിടാൻ തീരുമാനിച്ചത്.
Real Madrid striker agrees to return to former club https://t.co/ykRfLgnh9x
— footballespana (@footballespana_) January 12, 2021
2018/19 സീസണിൽ ഫ്രാങ്ക്ഫർട്ടിന് വേണ്ടി ബുണ്ടസ്ലിഗയിൽ ഉജ്ജ്വലപ്രകടനമായിരുന്നു താരത്തിന്റെ ഭാഗത്തു നിന്നുണ്ടായിരുന്നത്. 27 ഗോളുകളാണ് താരം അടിച്ചു കൂട്ടിയത്. യൂറോപ്പ ലീഗിന്റെ സെമിയിൽ ഫ്രാങ്ക്ഫർട്ടിനെ എത്തിക്കാനും താരത്തിന് സാധിച്ചിരുന്നു. എന്നാൽ പിന്നീട് 60 മില്യൺ യൂറോക്ക് റയലിൽ എത്തിയ ഈ ഇരുപത്തിരണ്ടുകാരന് തിളങ്ങാൻ സാധിച്ചില്ല. നാല് മത്സരങ്ങളിൽ മാത്രം സ്റ്റാർട്ട് ചെയ്ത താരം രണ്ട് ഗോളുകൾ മാത്രമാണ് കഴിഞ്ഞ സീസണിൽ സ്കോർ ചെയ്തത്. ഈ സീസണിൽ കേവലം 149 മിനുട്ടുകൾ മാത്രം ലഭിച്ച താരം റയൽ വിടാൻ തീരുമാനിക്കുകയായിരുന്നു. താരത്തെ സ്ഥിരമായി നിലനിർത്താനുള്ള ഓപ്ഷനും റയൽ നൽകിയേക്കുമെന്നാണ് റിപ്പോർട്ടുകൾ.
Luka Jovic is set to leave Real Madrid and rejoin Eintracht Frankfurt on loan in January, sources have confirmed to Goal 👋 pic.twitter.com/EEsgvgcPSX
— Goal (@goal) January 12, 2021