റയൽ മാഡ്രിഡിലെ ഭാവി, തീരുമാനമെടുത്ത് ടോണി ക്രൂസ്!
കഴിഞ്ഞ ഒരുപാട് വർഷക്കാലമായി റയൽ മാഡ്രിഡിന്റെ മധ്യനിരയിലെ സുപ്രധാനതാരമാണ് ടോണി ക്രൂസ്.സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെക്കുന്ന അപൂർവ്വം താരങ്ങളിൽ ഒരാൾ കൂടിയാണ് ക്രൂസ്. അതുകൊണ്ടുതന്നെയാണ് താരത്തെ റയൽ മാഡ്രിഡ് ക്ലബ്ബിനകത്ത് പിടിച്ച് നിർത്തുന്നത്. എന്നാൽ അദ്ദേഹം ഈ സീസൺ അവസാനിക്കുന്നതോടുകൂടി വിരമിക്കും എന്ന റൂമറുകൾ ഉണ്ടായിരുന്നു.
അദ്ദേഹത്തിന്റെ റയൽ മാഡ്രിഡുമായുള്ള കോൺട്രാക്ട് അവസാനിക്കുകയാണ്. ഇത് പുതുക്കാൻ അദ്ദേഹം ഉദ്ദേശിക്കുന്നില്ലെന്നും ഇപ്പോൾ തന്നെ കരിയർ അവസാനിപ്പിക്കാനാണ് ക്രൂസ് ആഗ്രഹിക്കുന്നത് എന്നുമായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ ക്രൂസ് ചില മാറ്റങ്ങൾ തന്റെ തീരുമാനങ്ങളിൽ വരുത്തിയിട്ടുണ്ട്. അതായത് ജർമ്മനിയുടെ ദേശീയ ടീമിൽ നിന്നും ക്രൂസ് നേരത്തെ തന്നെ വിരമിച്ചിരുന്നു. പക്ഷേ ഒരു ഇടവേളക്കുശേഷം അദ്ദേഹം ജർമ്മൻ ദേശീയ ടീമിലേക്ക് മടങ്ങിയെത്തി.
Klopp called Toni Kroos a genius. Johan Cruyff said he should have won a Ballon d’Or. Xavi said Kroos reminds him of himself. Guardiola said he is the most bravest player he has seen. Zidane said he is one of the best he’s ever seen.
— TC (@totalcristiano) March 27, 2024
One of the greatest midfielders ever. pic.twitter.com/Nwc5ccfsUb
ഇന്റർനാഷണൽ ബ്രേക്കിലെ രണ്ടു മത്സരങ്ങളിലും ക്രൂസ് ജർമ്മനിക്ക് വേണ്ടി കളിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ റയൽ മാഡ്രിഡിലെ ഭാവിയുടെ കാര്യത്തിലും അദ്ദേഹം തീരുമാനമെടുത്തിട്ടുണ്ട്. എന്തെന്നാൽ കോൺട്രാക്ട് പുതുക്കിക്കൊണ്ട് അദ്ദേഹം റയലിൽ തന്നെ തുടരാൻ തീരുമാനിക്കുകയാണ് ചെയ്തിട്ടുള്ളത്.ഫാബ്രിസിയോ റൊമാനോ ഇക്കാര്യം സ്ഥിരീകരിച്ചു കഴിഞ്ഞിട്ടുണ്ട്.
ഒരു വർഷത്തേക്ക് കൂടിയായിരിക്കും അദ്ദേഹം കോൺട്രാക്ട് പുതുക്കുക.2025 വരെ അദ്ദേഹം ടീമിനോടൊപ്പം ഉണ്ടാകും.ഈ സീസണിൽ 20 ലാലിഗ മത്സരങ്ങളിൽ സ്റ്റാർട്ട് ചെയ്ത താരമാണ് ടോണി ക്രൂസ്.അതെ 28 മത്സരങ്ങൾ കളിച്ചതാരം ഒരു ഗോളും ഏഴ് അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. 2014 മുതൽ റയൽ മാഡ്രിഡിനോടൊപ്പം ഉള്ള ക്രൂസ് നിരവധി കിരീടങ്ങൾ ക്ലബ്ബിനോടൊപ്പം സ്വന്തമാക്കിയിട്ടുണ്ട്.