റയൽ മാഡ്രിഡിന്റെ വഴി മുടക്കാൻ ബാഴ്സ,കണ്ടെത്തലുമായി ഫ്രഞ്ച് മാധ്യമം!
വരുന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ പിഎസ്ജിയുടെ ഫ്രഞ്ച് സൂപ്പർ താരമായ കിലിയൻ എംബപ്പെയെ ഫ്രീ ഏജന്റായി കൊണ്ട് സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ് റയൽ മാഡ്രിഡുള്ളത്.പിഎസ്ജി യുവേഫ ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായതോട് കൂടി എംബപ്പെ ക്ലബ്ബിലേക്ക് തന്നെ എത്തുമെന്നാണ് റയൽ ഉറച്ചു വിശ്വസിക്കുന്നത്. അതുകൊണ്ടുതന്നെ എംബപ്പെയെ എത്രയും പെട്ടെന്ന് സ്വന്തമാക്കി എർലിംഗ് ഹാലണ്ടിലേക്ക് തിരിയാനാണ് റയൽ ഉദ്ദേശിക്കുന്നത്.
എന്നാൽ പ്രമുഖ ഫ്രഞ്ച് മാധ്യമമായ ലെ എക്യുപെ ഒരു റിപ്പോർട്ട് പുറത്തു വിട്ടിട്ടുണ്ട്.അതായത് എംബപ്പെക്ക് വേണ്ടി എഫ്സി ബാഴ്സലോണയും ശ്രമങ്ങൾ നടത്തുമെന്നാണ് ഇവരുടെ കണ്ടെത്തൽ. താരത്തെ സ്വന്തമാക്കാൻ ബാഴ്സക്ക് താല്പര്യമുണ്ട്. അത് മാത്രമല്ല മറ്റൊരു ഉദ്ദേശം കൂടി ഇതിന് പിന്നിലുണ്ട്.എംബപ്പെയെ ലഭിച്ചില്ലെങ്കിലും റയലിന് താരത്തെ കിട്ടുന്നത് വൈകിപ്പിക്കുക എന്ന ഉദ്ദേശവും ബാഴ്സ വെച്ചു പുലർത്തുന്നുണ്ട്.ആ ഒരു സമയത്ത് ഹാലണ്ടുമായി എത്രയും പെട്ടെന്ന് കരാറിൽ എത്താനാണ് ബാഴ്സ ശ്രമിക്കുക.
— Murshid Ramankulam (@Mohamme71783726) March 26, 2022
ഈയിടെ സ്പോട്ടിഫൈ ഉൾപ്പെടെയുള്ള പുതിയ സ്പോൺസർമാരെ ബാഴ്സക്ക് ലഭിച്ചിരുന്നു.അത്കൊണ്ട് തന്നെ സാമ്പത്തികപരമായ കാര്യങ്ങളിൽ ബാഴ്സയുടെ പ്രസിഡന്റായ ലാപോർട്ട ഇപ്പോൾ ആത്മവിശ്വാസത്തിലാണ്.രണ്ട് പേരെയും ഒരുമിച്ച് ടീമിലേക്ക് എത്തിക്കാൻ കഴിയുമെന്നുള്ള വിശ്വാസം വരെ ബാഴ്സ വെച്ചു പുലർത്തുന്നുണ്ട് എന്നാണ് ഈ ഫ്രഞ്ച് മാധ്യമം വിലയിരുത്തുന്നത്.
എന്നാൽ സ്പാനിഷ് മാധ്യമമായ മാർക്ക ഇതിനെ തള്ളിക്കളഞ്ഞിട്ടുണ്ട്.എന്തൊക്കെ സംഭവിച്ചാലും എംബപ്പെ റയലിലേക്ക് തന്നെ എത്തുമെന്നാണ് മാർക്ക ഉറപ്പിച്ചു പറയുന്നത്.എംബപ്പെയുടെ മനസ്സ് മാറ്റാൻ ആർക്കും സാധിക്കില്ല എന്നാണ് ഇവരുടെ കണ്ടെത്തൽ.ഏതായാലും എംബപ്പേ,ഹാലണ്ട് എന്നിവർക്ക് വേണ്ടിയുള്ള സ്പാനിഷ് ചിരവൈരികളുടെ പോരാട്ടം ഏത് രൂപത്തിലേക്കാണ് പുരോഗമിക്കുന്നത് എന്നുള്ളത് കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു.