റയൽ മാഡ്രിഡിന്റെ കരുത്ത് വർദ്ധിക്കുന്നു, നിരവധി സൂപ്പർതാരങ്ങൾ തിരിച്ചെത്തുന്നു!

സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡ് മിന്നുന്ന പ്രകടനമാണ് ഇപ്പോൾ പുറത്തെടുക്കുന്നത്. അവസാനമായി കളിച്ച 17 മത്സരങ്ങളിൽ ഒന്നിൽ പോലും റയൽ പരാജയപ്പെട്ടിട്ടില്ല. ലാലിഗയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നത് റയൽ മാഡ്രിഡ് തന്നെയാണ്.ചാമ്പ്യൻസ് ലീഗിലെ ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ മത്സരങ്ങളും വിജയിച്ചു കൊണ്ട് രാജകീയമായി കൊണ്ടായിരുന്നു റയൽ മാഡ്രിഡ് പ്രീ ക്വാർട്ടറിൽ എത്തിയിരുന്നത്.

എടുത്ത് പറയേണ്ടത് സുപ്രധാന താരങ്ങളുടെ പരിക്കുകൾ തന്നെയാണ്. പരിക്കുകൾ വലിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടും റയൽ മാഡ്രിഡ് അതിനെയെല്ലാം തരണം ചെയ്തുകൊണ്ട് മുന്നേറുകയാണ്. ഇപ്പോഴിതാ റയലിന് വളരെയധികം സന്തോഷം നൽകുന്ന വാർത്തകളാണ് പുറത്തേക്ക് വരുന്നത്.പ്രധാനപ്പെട്ട പല താരങ്ങളും പരിക്കിൽ നിന്നും മുക്തരായിക്കൊണ്ട് തിരിച്ചുവരുന്നുണ്ട്.റയൽ മാഡ്രിഡിന്റെ കരുത്ത് ഇരട്ടിയാകും എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല.

വിനീഷ്യസ് ജൂനിയർ,ഡാനി കാർവഹൽ,കമവിങ്ക,ആർദ ഗുലർ എന്നിവരൊക്കെ കഴിഞ്ഞ ദിവസം ടീമിനോടൊപ്പം ട്രെയിനിങ് നടത്തിയിട്ടുണ്ട്. ജനുവരിയിൽ ഇവരെല്ലാവരും തയ്യാറാകും എന്നാണ് പരിശീലകനായ കാർലോ ആഞ്ചലോട്ടി പ്രതീക്ഷിക്കുന്നത്.ഗുലർ ഇതുവരെ ക്ലബ്ബിന് വേണ്ടി അരങ്ങേറ്റം നടത്തിയിട്ടില്ല. പരിക്കുകൾ അദ്ദേഹത്തിന് വലിയ തടസ്സമായിരുന്നു.അദ്ദേഹത്തിന്റെ അരങ്ങേറ്റം അധികം വൈകാതെ ഉണ്ടാകും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

റയൽ മാഡ്രിഡ് അടുത്ത മത്സരത്തിൽ മയ്യോർക്കയെയാണ് നേരിടുക.ജനുവരി മൂന്നാം തീയതിയാണ് ഈ മത്സരം നടക്കുക. ആ മത്സരത്തിൽ ആരൊക്കെ തിരിച്ചെത്തും എന്നത് കാത്തിരുന്നു കാണേണ്ട കാര്യമാണ്. പ്രതിസന്ധികൾക്കിടയിലും മികച്ച പ്രകടനം നടത്താൻ സാധിക്കുന്നത് ആഞ്ചലോട്ടിക്ക് തുണയായിട്ടുണ്ട്.അദ്ദേഹത്തിന്റെ കോൺട്രാക്ട് റയൽ മാഡ്രിഡ് പുതുക്കിയിരുന്നു. 2026 വരെ ഇനി ആഞ്ചലോട്ടി റയൽ മാഡ്രിഡിന് ഒപ്പം ഉണ്ടാവും എന്നുള്ളത് സ്ഥിരീകരിക്കപ്പെട്ടു കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *