റയൽ മാഡ്രിഡിനെ അവഹേളിച്ചു, ജന്മദിനത്തിൽ ബെയ്‌ലിനെതിരെ രൂക്ഷവിമർശനവുമായി മുൻ സഹതാരം

റയൽ മാഡ്രിഡ്‌ സൂപ്പർ താരം ഗാരെത് ബെയ്‌ലിനെതിരെ ആഞ്ഞടിച്ച് മുൻ സഹതാരമായ ദിമിതർ ബെർബെറ്റോവ്.ഇന്ന് ബെറ്റ്ഫയറിന് നൽകിയ കുറിപ്പിലാണ് അദ്ദേഹം ജന്മദിനത്തിൽ തന്നെ താരത്തെ രൂക്ഷമായി വിമർശിച്ചത്. ബെയ്ൽ അൺപ്രൊഫഷണലായ താരമാണെന്നും റയൽ മാഡ്രിഡിനോട് അനാദരവും അവഹേളനവുമാണ് ഈ കഴിഞ്ഞ ദിവസങ്ങളിൽ അദ്ദേഹം പ്രകടിപ്പിച്ചതെന്നുമായിരുന്നു ബെർബെറ്റോവിന്റെ ആരോപണം. താരത്തിന്റെ പ്രകടനം കാണാൻ ഇഷ്ടപ്പെടുന്ന താരമാണ് താനെന്നും എന്നാൽ ഇപ്പോൾ അദ്ദേഹം കാണിക്കുന്നത് തികച്ചും മാന്യതക്ക് നിരക്കാത്ത പ്രവർത്തിയാണെന്നുമായിരുന്നു ബെർബെറ്റോവ് കുറിച്ചത്. കഴിഞ്ഞ മത്സരങ്ങളിൽ സൈഡ് ബെഞ്ചിലായിരുന്ന താരം ഉറങ്ങുന്നതും മറ്റു ചേഷ്ടകൾ കാണിക്കുന്നതും വളരെ വലിയ തോതിൽ വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. ഇതാണ് ബെർബെറ്റോവിനെയും ചൊടിപ്പിച്ചത്. മുൻപ് ഇരുതാരങ്ങളും ഒരുമിച്ച് ടോട്ടൻഹാമിൽ കളിച്ചിട്ടുണ്ട്.

” ഗാരെത് ബെയ്ൽ വീണ്ടും വാർത്തകളിൽ ഇടംനേടിയിട്ടുണ്ട്. അത് സ്റ്റാൻഡിൽ ഇരുന്ന് കൊണ്ട് ഉറങ്ങിയത് കൊണ്ട് മാത്രമാണ്. ഞാനത് കണ്ടപ്പോൾ എനിക്കത് വിശ്വസിക്കാനായില്ല. അദ്ദേഹം മാസ്ക് കണ്ണിന് മുകളിൽ ധരിച്ച് ഉറങ്ങുന്നതാണ് കണ്ടത്. എനിക്കൊരിക്കലും അതിനെ പിന്തുണക്കാനാവില്ല. അത് റയൽ മാഡ്രിഡിനോടുള്ള അവഹേളനവും അനാദരവുമാണ്. ബെയ്‌ലിന്റെ കളി കാണാൻ ഇഷ്ടപ്പെടുന്ന ഒരുവനാണ്. പക്ഷെ ഇപ്പോൾ ബെയ്ൽ അനുഭവിക്കുന്ന വേദന എനിക്ക് മനസ്സിലാവും. ഞാനും ഒരുപാട് തവണ സൈഡ് ബെഞ്ചിൽ ഇരുന്നിട്ടുണ്ട്. തീർച്ചയായും റയൽ അദ്ദേഹത്തിന്റെ കാര്യത്തിൽ ഒരു തീരുമാനം കണ്ടത്തേണ്ടതുണ്ട്. അദ്ദേഹത്തെ വിൽക്കുന്നതാണ് റയലിനും അദ്ദേഹത്തിനും നല്ലത്. അല്ലെങ്കിൽ അത് ക്ലബിന് ചീത്തപ്പേരുണ്ടാക്കാൻ സാധിക്കും. ലോണിൽ ആയാലോ അതല്ലെങ്കിലോ താരം ക്ലബ് വിടണം. അദ്ദേഹം തന്നെയാണ് അത് ചെയ്യേണ്ടത്. അതല്ലാതെ ഇത്തരം കാര്യങ്ങൾ റയൽ മാഡ്രിഡ്‌ പോലൊരു ക്ലബ്ബിനെ വലിയ തോതിൽ അവഹേളിക്കുകയാണ് ” ബെർബെറ്റോവ് കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *