റയൽ ആരാധകർ റാമോസിനെ തടസ്സപ്പെടുത്താൻ സാധ്യതയുണ്ട്, ആശങ്ക പങ്കുവെച്ച് ഫുട്ബോൾ പണ്ഡിറ്റ്‌!

ഈ കഴിഞ്ഞ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു സൂപ്പർ താരം സെർജിയോ റാമോസ് റയൽ വിട്ടു കൊണ്ട് പിഎസ്ജിയിലേക്ക് ചേക്കേറിയത്. എന്നാൽ ഇതുവരെ പിഎസ്ജിക്ക് വേണ്ടി ഒരു മത്സരം മാത്രമാണ് താരത്തിന് കളിക്കാൻ സാധിച്ചിട്ടുള്ളത്. പരിക്കാണ് താരത്തെ അലട്ടുന്നത്.

എന്നാൽ ചാമ്പ്യൻസ് ലീഗിന്റെ പ്രീ ക്വാർട്ടറിൽ പിഎസ്ജി നേരിടേണ്ടത് റയലിനെയാണ്. തന്റെ ക്ലബായ പിഎസ്ജിക്ക് വേണ്ടി താൻ മരിക്കാൻ വരെ തയ്യാറാണ് എന്നുള്ള പ്രസ്താവന റാമോസ് നടത്തിയിരുന്നു. ഇതിന് പിന്നാലെ റാമോസിന്റെ കാര്യത്തിൽ പ്രമുഖ ഫുട്ബോൾ പണ്ഡിറ്റായ ഫ്രഡ്‌ ഹെർമൽ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. അതായത് സാന്റിയാഗോ ബെർണാബുവിൽ റയൽ ആരാധകർ റാമോസിന് ബഹുമാനം നൽകില്ലെന്നും അവർ അദ്ദേഹത്തെ തടസ്സപ്പെടുത്താൻ സാധ്യതയുണ്ട് എന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം.കഴിഞ്ഞ ദിവസം RMC സ്പോട്ടിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം. ഫ്രഡിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” നല്ല രൂപത്തിൽ അല്ല സെർജിയോ റാമോസ് റയൽ വിട്ടത്. അത്കൊണ്ട് തന്നെ അദ്ദേഹം സാന്റിയാഗോ ബെർണാബുവിലേക്ക് എത്തുന്നതിനെ ഭയപ്പെടുന്നുണ്ടാവും. റയൽ ആരാധകർ അദ്ദേഹത്തെ തടസ്സപ്പെടുത്താൻ സാധ്യതയുണ്ട്.റയൽ വിട്ടതിന് ശേഷവും കാര്യങ്ങൾ നല്ല രൂപത്തിൽ അല്ല മുന്നോട്ട് പോയത്.അദ്ദേഹത്തിന് വേണ്ടി നമ്മൾ ബിൽ പേ ചെയ്യേണ്ടി വരുന്നു.ഒരു വലിയ ഇഞ്ചുറിയാണ് അദ്ദേഹത്തിന് ഏറ്റിരിക്കുന്നത് ” ഫ്രഡ്‌ ഹെർമൽ പറഞ്ഞു.

35-കാരനായ റാമോസ് നിലവിൽ മസിൽ ഫാറ്റിഗിന്റെ പിടിയിലാണ്. പക്ഷേ ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ മത്സരങ്ങൾക്ക് ഇനിയും ഒരുപാട് സമയം അവശേഷിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *