റയൽ അത്യാഗ്രഹികൾ, ഫുട്ബോളിന്റെ ശവപ്പെട്ടിയിലെ അവസാന ആണിയും അടിച്ചു:എംബപ്പേയെ കൊണ്ടുവന്നതിനെതിരെ രൂക്ഷ വിമർശനവുമായി ബയേൺ ചീഫ്

ഫ്രഞ്ച് സൂപ്പർ താരമായ കിലിയൻ എംബപ്പേയെ റയൽ മാഡ്രിഡ് നേരത്തെ സ്വന്തമാക്കിയിരുന്നു.ഫ്രീ ഏജന്റായി കൊണ്ടാണ് റയൽ മാഡ്രിഡ് ഈ സൂപ്പർതാരത്തെ കൊണ്ടുവന്നിട്ടുള്ളത്.ഇപ്പോൾ അവരെയും ഭയപ്പെടുത്തുന്ന ഒരു ടീമായി മാറാൻ റയലിന് സാധിച്ചിട്ടുണ്ട്.ബെല്ലിങ്ഹാം,വിനീഷ്യസ് എന്നീ സൂപ്പർതാരങ്ങൾക്ക് പുറമേയാണ് എംബപ്പേയും എൻഡ്രിക്കും റയൽ മാഡ്രിഡിൽ ജോയിൻ ചെയ്യുന്നത്. മാത്രമല്ല ബാക്കിയുള്ള എല്ലാ പൊസിഷനുകളിലും റയൽ മാഡ്രിഡിന് യുവസൂപ്പർ താരങ്ങളെ ലഭ്യമാണ്.

റയൽ ഇങ്ങനെ ഒരു മികച്ച ടീമിനെ ഉണ്ടാക്കിയെടുത്തതിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ് ബയേൺ മ്യൂണിക്ക് ചീഫായ മാക്സ് എബേൾ.റയൽ മാഡ്രിഡ് ഫുട്ബോളിനെ നശിപ്പിക്കുകയാണ് എന്നാണ് ഇദ്ദേഹം ആരോപിച്ചിട്ടുള്ളത്.റയൽ അത്യാഗ്രഹികളാണെന്നും ഫുട്ബോളിന്റെ ശവപ്പെട്ടിയിലെ അവസാന ആണിയാണ് അവർ അടിച്ചത് എന്നുമാണ് എംബപ്പേയുടെ ട്രാൻസ്ഫർ ചൂണ്ടിക്കാണിച്ചുകൊണ്ട് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.ബയേൺ ചീഫിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“പണം കൊണ്ട് ഫുട്ബോളിനെ നശിപ്പിക്കുകയാണ് അവർ ചെയ്യുന്നത്.ഫുട്ബോളിന്റെ ശവപ്പെട്ടിയിലെ ആണി അവർ അടിച്ചു കഴിഞ്ഞു. പണം ഉപയോഗിച്ച് അവർ സകലതും സ്വന്തമാക്കിയാൽ ഞങ്ങൾക്ക് ഇവിടെ ഒന്നും അവശേഷിക്കുന്നില്ല.മില്യൺ കണക്കിന് വരുന്ന പണത്തെക്കുറിച്ചാണ് നമ്മൾ ഇവിടെ സംസാരിക്കുന്നത്. പണംകൊണ്ട് മറ്റു പലർക്കും ഗുണമുണ്ടാകാം.ക്ലബ്ബുകൾക്ക് ഇതൊരിക്കലും ഗുണം ചെയ്യുന്ന കാര്യമല്ല. എല്ലാം ഫുട്ബോളിന് തിരിച്ചടിയാകുന്ന കാര്യമാണ് ” ഇതാണ് ബയേൺ ചീഫ് പറഞ്ഞിട്ടുള്ളത്.

എന്നാൽ സമീപകാലത്തെ ട്രാൻസ്ഫർ മാർക്കറ്റുകളിൽ ഏറ്റവും കൂടുതൽ പണം ചെലവഴിച്ച ക്ലബ്ബുകളിൽ റയൽ മാഡ്രിഡിനെ നമുക്ക് കാണാൻ കഴിയില്ല. മറിച്ച് മാഞ്ചസ്റ്റർ സിറ്റിയും ചെൽസിയും യുണൈറ്റഡുക്കെയാണ് ആദ്യ സ്ഥാനങ്ങളിൽ വരുന്നത്.ഫുട്ബോൾ ലോകത്ത് പ്രതിഭകളെ ആദ്യം കണ്ടെത്തി അവർക്ക് മുന്നിൽ മികച്ച പ്രോജക്ട് അവതരിപ്പിച്ച് അവരെ കൺവിൻസ് ചെയ്തുകൊണ്ട് ടീമിലേക്ക് എത്തിക്കാൻ സാധിക്കുന്നു എന്നുള്ളത് തന്നെയാണ് റയൽ മാഡ്രിഡ് സ്കൗട്ടിംഗ് ടീമിന്റെ ഏറ്റവും വലിയ പ്രത്യേകത.

Leave a Reply

Your email address will not be published. Required fields are marked *