റയലുമായി വലിയ അന്തരമുണ്ട്, പക്ഷേ എഴുതിതള്ളരുത് : സാവി
ലാലിഗയിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ എഫ്സി ബാഴ്സലോണയുടെ എതിരാളികൾ കരുത്തരായ സെവിയ്യയാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 2 മണിക്ക് സെവിയ്യയുടെ മൈതാനത്ത് വെച്ചാണ് മത്സരം അരങ്ങേറുക.
യഥാർത്ഥത്തിൽ സെപ്റ്റംബർ പന്ത്രണ്ടാം തിയ്യതി നടക്കേണ്ട മത്സരമാണിത്. എന്നാൽ അന്ന് താരങ്ങൾ ഇന്റർനാഷണൽ ഡ്യൂട്ടിയിൽ ആയതിനാൽ മത്സരം മാറ്റിവെക്കുകയായിരുന്നു.
ഏതായാലും ഈ മത്സരത്തിന് മുന്നേയുള്ള പത്രസമ്മേളനത്തിൽ ബാഴ്‌സയുടെ പരിശീലകനായ സാവി നിരവധി കാര്യങ്ങളെ കുറിച്ച് സംസാരിച്ചിരുന്നു.പോയിന്റിന്റെ കാര്യത്തിൽ റയലുമായി വലിയ അന്തരമുണ്ടെങ്കിലും എഴുതിതള്ളാനായിട്ടില്ല എന്നാണ് സാവി അറിയിച്ചത്. അദ്ദേഹത്തിന്റെ വാക്കുകൾ മാർക്ക റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) December 21, 2021
” റയൽ മാഡ്രിഡുമായി വലിയ അന്തരമുണ്ട്. ഞങ്ങൾ 16 പോയിന്റുകൾക്ക് പിന്നിലാണ്.പക്ഷേ ഈ സീസണിൽ ഇനിയും ഒരുപാട് ലീഗ് മത്സരങ്ങൾ അവശേഷിക്കുന്നുണ്ട്. അത്കൊണ്ട് ഇപ്പോൾ ഒന്നിനെയും എഴുതിതള്ളാനായിട്ടില്ലഇത് റിസൾട്ടിനെയും മികച്ച പ്രകടനം പുറത്തെടുക്കുന്നതിനെയും സംബന്ധിക്കുന്ന വിഷയമാണ്.ഞങ്ങൾ സെവിയ്യക്കെതിരെ മികച്ച രൂപത്തിലുള്ള പ്രകടനം പുറത്തെടുക്കാൻ ശ്രമിക്കും.ഹൈ പ്രഷറോട് കൂടി കളിക്കാനാണ് ഞങ്ങളുടെ പ്ലാൻ.അവരുടെ ഹാഫിൽ നിന്ന് തന്നെ ബോൾ റിക്കവർ ചെയ്യേണ്ടതുണ്ട്.അതാണ് ഞങ്ങളുടെ മോഡൽ ” ഇതാണ് സാവി പറഞ്ഞത്.
നിലവിൽ 43 പോയിന്റുള്ള റയൽ ഒന്നാം സ്ഥാനത്താണ്. രണ്ടാം സ്ഥാനത്ത് സെവിയ്യയാണുള്ളത്.അതേസമയം എട്ടാം സ്ഥാനത്താണ് നിലവിൽ ബാഴ്‌സയുള്ളത്.