റയലിൻ്റെ ജയം തടഞ്ഞത് റഫറിയോ? പ്രതികരിച്ച് സിദാൻ, വിവാദം കത്തുന്നു!
ഇന്ന് പുലർച്ചെ നടന്ന ലാ ലിഗ മത്സരത്തിൽ റയൽ മാഡ്രിഡിന് സെവിയ്യയെ പരാജയപ്പെടുത്താൻ കഴിഞ്ഞിരുന്നെങ്കിൽ അവർക്ക് ലീഗ് ടേബിളിൽ ഒന്നാമതെത്താൻ കഴിയുമായിരുന്നു. അതുവഴി മൂന്ന് റൗണ്ട് മത്സരങ്ങൾ മാത്രം ശേഷിക്കെ കിരീടപ്പോരാട്ടത്തിൽ മേൽക്കൈ നേടാനാവുമായിരുന്നു. പക്ഷേ മത്സരം 2 – 2 എന്ന സ്കോർ ലൈനിൽ സമനിലയിൽ അവസാനിച്ചു. ഈ മത്സരത്തിൽ സെവിയ്യയുടെ രണ്ടാം ഗോൾ പെനാൽറ്റിയിലൂടെയാണ് പിറന്നത്. റഫറി യുവാൻ മാർട്ടിനസ് മുനിയേറ ഈ പെനാൽറ്റി വിധിച്ചതാണ് ഇപ്പോൾ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്. റഫറിയുടെ തീരുമാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പ്രതികരണങ്ങൾ വന്നുകൊണ്ടിരിക്കുന്നു.
Zidane 🗣 "I never talk to the referee, but today I'm angry" 😡
— MARCA in English (@MARCAinENGLISH) May 9, 2021
👉 https://t.co/5p26eLCI30 pic.twitter.com/BGJkxyIFlg
കളിയുടെ എഴുപത്തിയഞ്ചാം മിനുട്ടാലാണ് വിവാദ സംഭവങ്ങളുണ്ടാവുന്നത്. കരീം ബെൻസീമയെ ബോനോ ഫൗൾ ചെയ്തതിന് റഫറി റയലിന് അനുകൂലമായി പെനാൽറ്റി വിധിക്കുന്നു. പക്ഷേ VAR ചെക്ക് ചെയ്ത റഫറി അതിന് മുമ്പ് സെവിയ്യയുടെ കോർണർ റയലിൻ്റെ പെനാൽറ്റി ബോക്സിൽ വെച്ച് എദർ മിലിറ്റാവോയുടെ കയ്യിൽ കൊണ്ടതിനാൽ തൻ്റെ തീരുമാനം തിരുത്തി സെവിയ്യക്ക് അനുകൂലമായി പെനാൽറ്റി വിധിച്ചു. കിക്കെടുത്ത ഇവാൻ റാക്കിട്ടിച്ച് അത് ഗോളാക്കി മാറ്റുകയും ചെയ്തു.
സിദാൻ്റെ പ്രതികരണം
“എനിക്ക് ഒരു കാര്യം മനസ്സിലാവുന്നില്ല, മിലിറ്റാവോയുടെ ഹാൻഡ് ബോൾ ഉണ്ടായിരുന്നെങ്കിൽ അവിടെ സെവിയ്യ താരത്തിൻ്റെയും ഹാൻഡ് ബോൾ ഉണ്ടായിരുന്നു! എന്നെ ബോധ്യപ്പെടുത്താൻ തക്കതായ ഒന്നും റഫറി പറഞ്ഞില്ല. ഞാൻ റഫറിമാരോട് സംസാരിക്കാറില്ല, പക്ഷേ ഇന്ന് ഞാൻ ദേഷ്യത്തിലാണ്. എന്തായാലും ഇനി നമ്മൾ സംസാരിച്ചിട്ട് കാര്യമില്ല, ഒന്നും മാറാൻ പോകുന്നില്ല. പക്ഷേ റഫറി ഹാൻഡ് ബോൾ നിയമം വിശദീകരിക്കേണ്ടതുണ്ട്. നമുക്ക് ഇങ്ങനെ സംസാരിക്കാം എന്നല്ലാതെ ഒന്നും ഇനി മാറാൻ പോകുന്നില്ല, അത് എന്നെ അസ്വസ്ഥനാക്കുന്നുണ്ട്. ഞാൻ ദേഷ്യത്തിലാണ്, കാരണം ഞങ്ങൾ വിജയം അർഹിച്ചിരുന്നു. ഫുട്ബോളിൽ എനിക്ക് വിശ്വാസമുണ്ട്. എനിക്കിത്രയേ പറയാനുള്ളൂ.. ഞാൻ രണ്ട് ഹാൻ്റ്ബോളുകൾ കണ്ടു, പക്ഷേ ഞങ്ങൾക്കെതിരെയാണ് പെനാൽറ്റി വിധിച്ചത്.”
Did @SevillaFC_ENG really deserve a penalty for this Militao handball? 🧐
— MARCA in English (@MARCAinENGLISH) May 9, 2021
👉 https://t.co/GBp01pFvEJ pic.twitter.com/BRuzcf03qu
റാക്കിട്ടിച്ചിൻ്റെ പ്രതികരണം
ഞാൻ കണ്ടതനുസരിച്ച് അത് ഹാൻ്റ് ബോളാണ്, പെനാൽറ്റിയാണ്. ഹാൻ്റ് ബോൾ നിയമത്തെ ആർക്ക് വേണമെങ്കിലും അവരുടെ ഇഷ്ടത്തിനനുസരിച്ച് വ്യാഖ്യാനിക്കാം. ബോൾ കയ്യിൽ കൊള്ളുകയും അതിൻ്റെ ദിശ മാറുകയും ചെയ്താൽ അത് പെനാൽറ്റിയാണ്.”
മാർക്കയുടെ റഫറിയിംഗ് എക്സ്പേർട്ട് ആൻഡ്യുർ ഒളിവർ പറഞ്ഞത്
ബോൾ ആദ്യം മിലിറ്റാവോയുടെ ഷോൾഡറിലും പിന്നീട് കയ്യിലും കൊള്ളുകയാണുണ്ടായത്. അത് തീർത്തും ആക്സിഡൻ്റൽ ആണ്. എൻ്റെ അഭിപ്രായത്തിൽ അത് പെനാൽറ്റിയല്ല”.