റയലിന് വേണ്ടി കളിക്കൽ എന്റെ സ്വപ്നമാണ് : തുറന്ന് പറഞ്ഞ് പിഎസ്ജി സുപ്പർ താരം!
പിഎസ്ജിയുടെ അർജന്റൈൻ സൂപ്പർ താരമായ ലിയാൻഡ്രോ പരേഡസിന്റെ ക്ലബുമായുള്ള കരാർ അടുത്ത വർഷമാണ് അവസാനിക്കുക. ഈ കരാർ ഇതുവരെ പുതുക്കിയിട്ടില്ല. മാത്രമല്ല ഈ സീസണിന് ശേഷം പരേഡസിനെ പിഎസ്ജി ഒഴിവാക്കിയേക്കുമെന്നുള്ള അഭ്യൂഹങ്ങളും ഈയിടെ സജീവമായിരുന്നു.
എന്നാൽ പിഎസ്ജിയിൽ താൻ ഹാപ്പിയാണ് എന്നുള്ള കാര്യം ലിയാൻഡ്രോ പരേഡസ് ഇപ്പോൾ തുറന്ന് പറഞ്ഞിട്ടുണ്ട്. കൂടാതെ സ്പാനിഷ് വമ്പന്മാരായ റയലിന് വേണ്ടി കളിക്കൽ തന്റെ സ്വപ്നമാണെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞദിവസം പ്രമുഖ അർജന്റൈൻ മാധ്യമമായ TYC സ്പോർട്സിനോട് സംസാരിക്കുകയായിരുന്നു പരേഡസ്. താരത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) May 8, 2022
” റയലിന്റെ ജേഴ്സി അണിയുക എന്നുള്ളത് എല്ലാ താരങ്ങളുടെയും ഒരു സ്വപ്നമാണ്. ഞാനും റയലിന് വേണ്ടി കളിക്കാൻ ആഗ്രഹിക്കുന്നു. അത് വളരെയധികം പ്രധാനപ്പെട്ട ഒരു ക്ലബ്ബാണ്. പക്ഷേ എന്റെ നിലവിലെ ക്ലബ്ബിനോട് എനിക്ക് ഒരുപാട് ബഹുമാനമുണ്ട്. തീർച്ചയായും ഞാൻ പിഎസ്ജിയിൽ ഹാപ്പിയാണ് ” ഇതാണ് പരേഡസ് പറഞ്ഞിട്ടുള്ളത്.
പരേഡസിന് പിഎസ്ജിയിൽ തുടരാൻ താല്പര്യമുണ്ട് എന്നുള്ളത് വ്യക്തമാണെങ്കിലും പിഎസ്ജി നിലനിർത്തുമോ എന്നുള്ളതാണ് കണ്ടറിയേണ്ടത്. ഈ ലീഗ് വണ്ണിൽ 15 മത്സരങ്ങൾ കളിച്ച താരം ഒരു ഗോളും രണ്ട് അസിസ്റ്റുമാണ് കരസ്ഥമാക്കിയിട്ടുള്ളത്.