റയലിന് പണി കൊടുത്ത് അത്ലറ്റിക്കോ,ലിവർപൂൾ,പിഎസ്ജി എന്നിവർ വിജയിച്ചപ്പോൾ ചെൽസിക്ക് തോൽവി.
ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ റയൽ മാഡ്രിഡ് ഒരു വമ്പൻ തോൽവി ഏറ്റുവാങ്ങിയിട്ടുണ്ട്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് അത്ലറ്റിക്കോ മാഡ്രിഡ് റയലിനെ പരാജയപ്പെടുത്തിയത്. സൂപ്പർ താരം മൊറാറ്റയുടെ മികവിലാണ് ഈയൊരു വിജയം അത്ലറ്റിക്കോ നേടിയിട്ടുള്ളത്.രണ്ടു ഗോളുകൾ അദ്ദേഹം നേടുകയായിരുന്നു.ശേഷിച്ച ഗോൾ ഗ്രീസ്മാൻ നേടിയപ്പോൾ റയലിന്റെ ഗോൾ ക്രൂസിന്റെ വകയായിരുന്നു.
അതേസമയം ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ ലിവർപൂൾ വിജയം നേടിയിട്ടുണ്ട്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് അവർ വെസ്റ്റ് ഹാമിനെ പരാജയപ്പെടുത്തിയത്. സൂപ്പർ താരങ്ങളായ സലാ,നുനസ്,ജോട്ട എന്നിവരാണ് ഗോളുകൾ നേടിയത്.മറ്റൊരു മത്സരത്തിൽ ചെൽസി പരാജയപ്പെട്ടിട്ടുണ്ട്. ഏകപക്ഷീയമായ ഒരു ഗോളിനാണ് ആസ്റ്റൻ വില്ല ചെൽസിയെ പരാജയപ്പെടുത്തിയത്.
Real Madrid lose their first match of the season and fall to third in LALIGA 🤯 pic.twitter.com/rLWGl8Zdlm
— ESPN FC (@ESPNFC) September 24, 2023
അതേസമയം ഒരു ഭീമൻ വിജയം നേടാൻ ന്യൂകാസിൽ യുണൈറ്റഡിന് ഇന്നലെ കഴിഞ്ഞിട്ടുണ്ട്. എതിരില്ലാത്ത എട്ടു ഗോളുകൾക്കാണ് ഷെഫീൽഡിനെ അവർ പരാജയപ്പെടുത്തിയത്.8 വ്യത്യസ്ത താരങ്ങൾ അവർക്ക് വേണ്ടി ഗോൾ നേടുകയായിരുന്നു. നിലവിൽ ലിവർപൂൾ രണ്ടാം സ്ഥാനത്തും ന്യൂകാസിൽ എട്ടാം സ്ഥാനത്തും ചെൽസി പതിനാലാം സ്ഥാനത്തുമാണ്.
അതേസമയം വമ്പൻമാരായ പിഎസ്ജി തകർപ്പൻ വിജയം ഇന്നലെ നേടിയിട്ടുണ്ട്. എതിരില്ലാത്ത നാല് ഗോളുകൾക്കാണ് മാഴ്സെയെ അവർ തോൽപ്പിച്ചത്. പോർച്ചുഗീസ് സൂപ്പർ താരം റാമോസ് രണ്ട് ഗോളുകൾ നേടിയപ്പോൾ മുവാനി,ഹക്കീമി എന്നിവരാണ് ബാക്കിയുള്ള ഗോളുകൾ നേടിയത്. നിലവിൽ പിഎസ്ജി മൂന്നാം സ്ഥാനത്താണ്.