റയലിന്റെ UCL കിരീടങ്ങൾ ആരും ഓർക്കില്ല,പക്ഷേ ബാഴ്സയുടെത് എല്ലാവരും ഓർക്കും:വിചിത്ര വാദവുമായി പീക്കെ!
ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ സ്വന്തമാക്കിയിട്ടുള്ള ക്ലബ്ബ് റയൽ മാഡ്രിഡാണ്. 14 തവണയാണ് അവർ UCL നേടിയിട്ടുള്ളത്. രണ്ടാം സ്ഥാനത്തുള്ള AC മിലാനെക്കാൾ ഇരട്ടിയോളം വരുമിത്. ഏറ്റവും ഒടുവിൽ 2021-22 സീസണിലായിരുന്നു റയൽ കിരീടം നേടിയിരുന്നത്. ലിവർപൂളിനെയായിരുന്നു റയൽ മാഡ്രിഡ് പരാജയപ്പെടുത്തിയിരുന്നത്.
അഞ്ച് തവണയാണ് എഫ്സി ബാഴ്സലോണ ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ നേടിയിട്ടുള്ളത്. ബാഴ്സയുടെ ഇതിഹാസതാരങ്ങളിൽ ഒരാളായ ജെറാർഡ് പീക്കെ ഒരു വിചിത്രവാദവുമായി ഇപ്പോൾ രംഗത്ത് വന്നിട്ടുണ്ട്. റയൽ മാഡ്രിഡിന്റെ UCL കിരീടനേട്ടങ്ങൾ എല്ലാവരും പെട്ടെന്ന് മറക്കും എന്നാണ് പീക്കെ പറഞ്ഞിട്ടുള്ളത്. എന്നാൽ ബാഴ്സയുടെ ചാമ്പ്യൻസ് ലീഗ് കിരീടം നേട്ടങ്ങൾ എക്കാലവും ഓർമിക്കപ്പെടുമെന്നും പീക്കെ കൂട്ടിച്ചേർത്തു.RAC 1നോട് സംസാരിക്കുകയായിരുന്നു ഈ താരം.പീക്കെയുടെ വാക്കുകൾ ഇങ്ങനെയാണ്.
Carlo Ancelotti responds to Pique. 🥶 pic.twitter.com/cX0nbFBUIF
— Madrid Zone (@theMadridZone) November 8, 2023
“റയൽ മാഡ്രിഡ് കുറച്ച് മാത്രമാണ് ട്രാൻസ്മിറ്റ് ചെയ്യുന്നത്.പക്ഷേ അവർക്ക് അനുകൂലമായ റിസൾട്ട് ലഭിക്കും. മിക്ക സീസണിലും ഫെബ്രുവരിയിൽ മാത്രമാണ് എല്ലാ കോമ്പറ്റീഷനുകളിലും അവർ സജീവമാവുക.പതിമൂന്നോ പതിനാലോ ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ അവർ നേടിയിട്ടുണ്ട്. പക്ഷേ ഞങ്ങൾ ചാമ്പ്യൻസ് ലീഗ് നേടുമ്പോൾ അത് എക്കാലവും ഓർമ്മിക്കപ്പെടും. അവസാനമായി അവർ നേടിയത് ഒരു മിറാക്കിൾ ആയിരുന്നു. പക്ഷേ അതൊക്കെ എളുപ്പം മറക്കപ്പെടും ” ഇതായിരുന്നു പീക്കെ പറഞ്ഞിരുന്നത്.
എഫ്സി ബാഴ്സലോണ അവസാനമായി ചാമ്പ്യൻസ് ലീഗ് കിരീടം നേടിയത് 2015-ലാണ്.അതിനുശേഷം ഇതുവരെ ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ അവർക്ക് നേടാൻ കഴിഞ്ഞിട്ടില്ല എന്നത് മാത്രമല്ല പലപ്പോഴും അവരുടെ പ്രകടനങ്ങൾ മോശമാവുകയാണ് ചെയ്തിട്ടുള്ളത്. ഇത്തവണത്തെ ചാമ്പ്യൻസ് ലീഗിന്റെ പ്രീ ക്വാർട്ടറിൽ പ്രവേശിക്കാൻ റയലിന് കഴിഞ്ഞിരുന്നു.എന്നാൽ കഴിഞ്ഞ മത്സരത്തിൽ പരാജയപ്പെട്ടത് ബാഴ്സക്ക് തിരിച്ചടി ഏൽപ്പിച്ചിട്ടുണ്ട്