റയലിന്റെ രക്ഷകനായി ബെൻസിമ, പോയിന്റ് നഷ്ടപ്പെടുത്തി അത്ലറ്റിക്കോ!
ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ റയൽ മാഡ്രിഡിന് ആവേശവിജയം.എൽചെയെയാണ് റയൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തിയത്. ഒരു ഗോളിന് പിറകിൽ നിന്ന ശേഷം രണ്ട് ഗോളുകൾ തിരിച്ചടിച്ചു കൊണ്ടാണ് റയൽ വിജയം നേടിയത്.മത്സരത്തിന്റെ 61-ആം മിനുട്ടിൽ ഡാനി കാൽവോയാണ് എൽചെക്ക് വേണ്ടി ഗോൾ നേടിയത്.പിന്നീട് 73-ആം മിനിറ്റിൽ മോഡ്രിച്ചിന്റെ അസിസ്റ്റിൽ നിന്ന് ബെൻസിമ റയലിന് സമനില നേടികൊടുക്കുകയായിരുന്നു.മത്സരത്തിന്റെ ഇഞ്ചുറി ടൈമിലാണ് ബെൻസിമ റയലിന്റെ വിജയഗോൾ നേടിയത്.റോഡ്രിഗോയുടെ അസിസ്റ്റിൽ നിന്ന് ഒരു തകർപ്പൻ ഷോട്ടിലൂടെയാണ് ഗോൾ കണ്ടെത്തിയത്.ഇതോടെ നിർണായകമായ മൂന്ന് പോയിന്റുകളാണ് റയൽ നേടിയത്.
👑 @Benzema is Real Madrid’s hero again 🦸 pic.twitter.com/FM0mZdjEoq
— 433 (@433) March 13, 2021
അതേസമയം ഒന്നാം സ്ഥാനക്കാരായ അത്‌ലെറ്റിക്കോ മാഡ്രിഡ് പോയിന്റുകൾ നഷ്ടപ്പെടുത്തി.ഇന്നലെ നടന്ന മത്സരത്തിൽ ഗെറ്റാഫെയാണ് അത്‌ലെറ്റിക്കോയെ ഗോൾരഹിത സമനിലയിൽ തളച്ചത്.ഗെറ്റാഫെ ഗോൾ കീപ്പർ ഡേവിഡ് സോറിയയുടെ തകർപ്പൻ പ്രകടനമാണ് അത്‌ലെറ്റിക്കോയെ ഗോൾ നേടുന്നതിൽ നിന്നും തടഞ്ഞു നിർത്തിയത്.സമനില വഴങ്ങിയാലും ഒന്നാം സ്ഥാനത്ത് അത്ലറ്റിക്കോ തന്നെയാണ്.27 മത്സരങ്ങളിൽ നിന്ന് 63 പോയിന്റാണ് അത്ലറ്റിക്കോയുടെ സമ്പാദ്യം.റയൽ മാഡ്രിഡ് രണ്ടാം സ്ഥാനത്തുണ്ട്.27 മത്സരങ്ങളിൽ നിന്ന് 57 പോയിന്റാണ് റയലിന്റെ സമ്പാദ്യം.26 മത്സരങ്ങളിൽ നിന്ന് 56 പോയിന്റുള്ള ബാഴ്സ മൂന്നാം സ്ഥാനത്താണ്.
Real Madrid won.
— Goal (@goal) March 13, 2021
Atletico didn't.
It's getting TENSE at the top of La Liga 😬 pic.twitter.com/x8cCbAd5iu