റയലിന്റെ തോൽവിക്ക് വേണ്ടിയാണ് ഞങ്ങൾ കാത്തിരിക്കുന്നത് : ലൂക്ക് ഡി യോങ്

ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ ആവേശവിജയം സ്വന്തമാക്കാൻ എഫ്സി ബാഴ്സലോണക്ക് സാധിച്ചിരുന്നു. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബാഴ്സ ലെവാന്റെയെ പരാജയപ്പെടുത്തിയത്.മത്സരം സമനിലയിൽ കലാശിക്കുമെന്നിരിക്കെ മൽസരത്തിന്റെ അവസാനത്തിൽ ലൂക്ക് ഡിയോങ് നേടിയ ഹെഡർ ഗോളാണ് ബാഴ്സക്ക് വിജയം സമ്മാനിച്ചത്.

ഈ വിജയത്തിന് ശേഷം ചില കാര്യങ്ങൾ ഡിയോങ് പങ്കുവെച്ചിട്ടുണ്ട്.അതായത് റയൽ മാഡ്രിഡ് പരാജയപ്പെട്ടു കൊണ്ട് പോയിന്റുകൾ നഷ്ടപ്പെടുത്തുന്നതിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് തങ്ങൾ ഉള്ളത് എന്നാണ് ഡിയോങ് പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഞങ്ങൾ നന്നായി കളിച്ചില്ലെങ്കിൽ പോലും ഞങ്ങൾക്ക് ഒരുപാട് ആത്മവിശ്വാസമുണ്ട്. ഇന്ന് ഞങ്ങൾ ചെയ്തത് പോലെ വിജയിക്കാൻ കഴിയുമെന്നുള്ള വിശ്വാസം. ഈ ബാഴ്സലോണ ടീമിൽ അഭിമാനം കൊള്ളാൻ ഞങ്ങൾ അർഹരാണ് എന്നാണ് ഞാൻ കരുതുന്നത്. റയൽ മാഡ്രിഡ് ചില മത്സരങ്ങളിൽ പരാജയപ്പെടുകയും പോയിന്റുകൾ നഷ്ടപ്പെടുത്തുകയും ചെയ്യും. അതിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഞങ്ങൾ ഉള്ളത് ” ഇതാണ് ഡി യോങ് പറഞ്ഞിട്ടുള്ളത്.

31 മത്സരങ്ങളിൽ നിന്ന് 72 പോയിന്റുള്ള റയൽ മാഡ്രിഡ് ഒന്നാം സ്ഥാനത്താണ്. ഒരു മത്സരം കുറച്ചു കളിച്ച ബാഴ്സക്ക് 60 പോയിന്റാണ് ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *