റയലിന്റെ കാര്യത്തിൽ ലാപോർട്ട അന്നേ പ്രവചിച്ചു,ഇന്നത് പുലർന്നിരിക്കുന്നു!
സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡ് ഇപ്പോൾ ഒരു കഷ്ടകാലത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ചാമ്പ്യൻസ് ലീഗിൽ മൂന്ന് തോൽവികൾ അവർക്ക് ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്.ലാലിഗയിൽ ബാഴ്സയോട് ഒരു വലിയ പരാജയം ഏറ്റുവാങ്ങിയിരുന്നു. സൂപ്പർ താരം കിലിയൻ എംബപ്പേ മോശം പ്രകടനമാണ് നടത്തുന്നത്.എംബപ്പേയുടെ വരവോടുകൂടി ടീമിന്റെ ബാലൻസ് തെറ്റി എന്നാണ് പലരും ആരോപിക്കുന്നത്.
എന്നാൽ ബാഴ്സലോണയുടെ പ്രസിഡന്റായ ലാപോർട്ട ഇക്കാര്യം നേരത്തെ പ്രവചിച്ചിരുന്നു.എംബപ്പേയുടെ വരവ് പ്രശ്നങ്ങൾ ഉണ്ടാക്കും എന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്.എംബപ്പേ സമയത്ത് അദ്ദേഹം പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്.
“എംബപ്പേ വരുന്നതുകൊണ്ട് തന്നെ റയലിൽ ഒരു പ്രശ്നമുണ്ട്.ഏതെങ്കിലും ഒരു താരത്തെ അവർ വിൽക്കേണ്ടി വരും. കാരണം ഒരേ സ്ഥലത്ത് വിനിക്കും എംബപ്പേക്കും കളിക്കാൻ സാധിക്കില്ലല്ലോ.അവർ രണ്ടുപേരും മാർക്ഡ് താരങ്ങളാണ്.എംബപ്പേ വരുന്നതോടുകൂടി റയലിന്റെ ഡ്രസിങ് റൂമിൽ പ്രശ്നങ്ങൾ ഉണ്ടാകും. അതുകൊണ്ടുതന്നെ എംബപ്പേ ഒരിക്കലും ഒരു ഗിഫ്റ്റല്ല ” ഇതായിരുന്നു അന്ന് ലാപോർട്ട പറഞ്ഞിരുന്നത്.
പ്രമുഖ സ്പാനിഷ് മാധ്യമമായ മുണ്ടോ ഡിപ്പോർട്ടിവോ ഇക്കാര്യം ഒരിക്കൽ കൂടി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബാഴ്സ പ്രസിഡണ്ട് പറഞ്ഞത് ഇതുവരെ അക്ഷരംപ്രതി ശരിയായി എന്നാണ് അവർ വിലയിരുത്തിയിട്ടുള്ളത്. അതായത് എംബപ്പേ വന്നതോടുകൂടി ഒരു ശരിയായ ഇലവൻ കണ്ടെത്താൻ ഇതുവരെ റയൽ മാഡ്രിഡിന് കഴിഞ്ഞിട്ടില്ല.അതുകൊണ്ടുതന്നെയാണ് ഈ പ്രതിസന്ധികൾ അവർക്ക് അനുഭവിക്കേണ്ടിവരുന്നത്. ഏതായാലും അടുത്ത ഗെറ്റാഫെക്കെതിരെയുള്ള മത്സരത്തിലെങ്കിലും എംബപ്പേ തിളങ്ങും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.