റയലിനോട് നന്ദിയുണ്ട്,UCL ഫൈനലിൽ അവർക്കൊപ്പം: എംബപ്പേ

ഏറെനാളത്തെ അഭ്യൂഹങ്ങൾക്കും ഊഹാപോഹങ്ങൾക്കും വിരാമം കുറിച്ചുകൊണ്ട് കഴിഞ്ഞ ദിവസം സൂപ്പർതാരമായ കിലിയൻ എംബപ്പേ തന്റെ ഭാവിയെക്കുറിച്ചുള്ള തീരുമാനം അറിയിച്ചിരുന്നു. അടുത്ത മൂന്നു വർഷം കൂടി പിഎസ്ജിയിൽ തുടരുമെന്നായിരുന്നു എംബപ്പേ പ്രഖ്യാപിച്ചത്.താരത്തെ ലക്ഷ്യം വെച്ചിരുന്ന റയലിനും ആരാധകർക്കും വലിയ നിരാശയായിരുന്നു ഇത് പകർന്നു നൽകിയിരുന്നത്.

ഏതായാലും ഇതിന് ശേഷം എംബപ്പേ റയൽ മാഡ്രിഡിനെക്കുറിച്ച് ഇപ്പോൾ സംസാരിച്ചിട്ടുണ്ട്.റയലിന്റെ നിരാശ തനിക്ക് മനസ്സിലാകുമെന്നും എല്ലാത്തിനും അവർക്ക് നന്ദി പറയുന്നു എന്നുമാണ് എംബപ്പേ പറഞ്ഞിട്ടുള്ളത്. കൂടാതെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ റയലിനെ സപ്പോർട്ട് ചെയ്യുമെന്നും എംബപ്പേ കൂട്ടിച്ചേർത്തിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകളെ ഗെറ്റ് ഫ്രഞ്ച് ഫുട്ബോൾ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” റയൽ മാഡ്രിഡിനും അവരുടെ പ്രസിഡന്റായ ഫ്ലോറെന്റിനോ പെരസിനും ഞാൻ ആത്മാർത്ഥമായി നന്ദി പറയുന്നു.റയലിനെ പോലെയുള്ള ഒരു ക്ലബ്ബിന്റെ പ്രിവിലേജ്, ആദരം എന്നിവ ഞാൻ മനസ്സിലാക്കുന്നു. അവരുടെ നിരാശ എനിക്ക് മനസ്സിലാക്കാനാവും.അതെന്റെ മടി പോലെ വലുതാണ്. യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിലെ റയലിന്റെ ഏറ്റവും വലിയ ആരാധകൻ ഞാനായിരിക്കും.എന്റെ വീട്ടിൽ വെച്ച്. ഫ്രാൻസിൽ കളി തുടരാൻ കഴിയുന്നതിൽ ഞാൻ ഹാപ്പിയാണ്. ഇത് ഞാൻ ജനിച്ച രാജ്യമാണ്. ഞാൻ വളർന്നതും ഇവിടെ തന്നെയാണ്. എന്റെ സ്വപ്നങ്ങളെ പിന്തുടരാനുള്ള അവസരം നൽകിയതും ഈ രാജ്യം തന്നെയാണ് ” എംബപ്പേ പറഞ്ഞു.

ഈ മാസം 28 ആം തീയതിയാണ് യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ അരങ്ങേറുക. പ്രീമിയർ ലീഗ് വമ്പൻമാരായ ലിവർപൂളാണ് റയലിന്റെ എതിരാളികൾ.

Leave a Reply

Your email address will not be published. Required fields are marked *