റയലിനേക്കാളും ജിറോണയേക്കാളും മികച്ചത് ഞങ്ങളായിരുന്നു,എന്നിട്ടും തോറ്റു: ചാവി
ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ ഒരു വമ്പൻ തോൽവി ബാഴ്സലോണക്ക് ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് ജിറോണ ബാഴ്സലോണയെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ രണ്ട് തവണ ബാഴ്സലോണ മുന്നിട്ട് നിന്നിരുന്നു. എന്നാൽ ഒൻപത് മിനുട്ടിനിടെ മൂന്ന് ഗോളുകൾ വഴങ്ങി കൊണ്ട് ബാഴ്സ അതെല്ലാം കളഞ്ഞു കുളിക്കുകയായിരുന്നു.
ഈ തോൽവിയിൽ ബാഴ്സ പരിശീലകനായ ചാവി നിരാശ പ്രകടിപ്പിച്ചിട്ടുണ്ട്. മികച്ച പ്രകടനം നടത്തിയിട്ടും പരാജയപ്പെട്ടു എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.ഈ സീസണിന്റെ ഒരു സംഗ്രഹം ഇങ്ങനെയാണെന്നും റയൽ,ജിറോണ എന്നിവർക്കെതിരെയുള്ള നാല് മത്സരങ്ങളിലും മികച്ച പ്രകടനം നടത്തിയിട്ടും തങ്ങൾക്ക് പരാജയപ്പെടേണ്ടി വന്നു എന്നുമാണ് ചാവി പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
🔵🔴 Xavi: “We have to change and improve a lot to compete next year. We can’t give away games like this”.
— Fabrizio Romano (@FabrizioRomano) May 4, 2024
“Against Real Madrid and Girona we were better in all four games but we didn’t win…”. pic.twitter.com/PFJUlCxZ50
“ഞാൻ വളരെയധികം ദുഃഖിതനാണ്,നിരാശനുമാണ്. എന്തെന്നാൽ ഒരു മത്സരത്തിൽ തന്നെ നാണയത്തിന്റെ ഇരുവശങ്ങൾ ഞങ്ങൾക്ക് കാണേണ്ടി വന്നു. ആദ്യപകുതിയിൽ ഞങ്ങൾ മികച്ച പ്രകടനം നടത്തിയിരുന്നു. പക്ഷേ 60 മിനിട്ടിനു ശേഷം എല്ലാം കൈവിട്ടു പോയി. ഞങ്ങളുടെ സീസണിന്റെ സമ്മറി തന്നെ ഇങ്ങനെയാണ്.കിട്ടിയ അവസരങ്ങൾ മുതലെടുക്കാൻ ഞങ്ങൾക്ക് ഇന്ന് സാധിച്ചില്ല.മാത്രമല്ല ചില മിസ്റ്റേക്കുകൾ വരുത്തിവെക്കുകയും ചെയ്തു.അടുത്ത സീസണിലേക്ക് ഞങ്ങൾ കൂടുതൽ ഇമ്പ്രൂവ് ആവേണ്ടതുണ്ട്.എവേ മത്സരങ്ങൾക്ക് ഇങ്ങനെ ഞങ്ങൾ നഷ്ടപ്പെടുത്താൻ പാടില്ല.റയൽ മാഡ്രിഡ്,ജിറോണ എന്നിവർക്കെതിരെ ആകെ നാല് മത്സരങ്ങൾ ഞങ്ങൾ കളിച്ചു.ആ നാല് മത്സരങ്ങളിലും മികച്ച പ്രകടനം നടത്തിയത് ഞങ്ങളാണ്. പക്ഷേ ഞങ്ങൾക്ക് വിജയിക്കാൻ കഴിഞ്ഞില്ല.ഈ സീസൺ ഇങ്ങനെയൊക്കെയാണ് ” ഇതാണ് ചാവി പറഞ്ഞിട്ടുള്ളത്.
ബാഴ്സലോണ പരാജയപ്പെട്ടതോടുകൂടി റയൽ മാഡ്രിഡ് ലാലിഗ നേടിയിരുന്നു.36ആം ലീഗ് കിരീടമാണ് റയൽ സ്വന്തമാക്കിയിട്ടുള്ളത്. അതേസമയം രണ്ടാം സ്ഥാനത്തേക്ക് കയറിയ ജിറോണ ചാമ്പ്യൻസ് ലീഗ് യോഗ്യത കരസ്ഥമാക്കിയിട്ടുണ്ട്.ആദ്യമായാണ് അവർ ചാമ്പ്യൻസ് ലീഗ് യോഗ്യത കരസ്ഥമാക്കിയിട്ടുള്ളത്.