റയലിനെ വിമർശിക്കുന്ന പോസ്റ്റിന് ലൈക്ക്, റാമോസും റയലും രണ്ടു വഴിക്ക്?
റയൽ മാഡ്രിഡ് നായകനും പ്രതിരോധ നിരയിലെ സൂപ്പർതാരവും ആയ സെർജിയോ റാമോസ് ക്ലബ് വിട്ടേക്കുമെന്നുള്ള അഭ്യൂഹങ്ങൾ വളരെ ശക്തമാണ്. താരത്തിന്റെ കരാർ ഈ സീസണോടുകൂടി അവസാനിക്കും. ഇതുവരെ കരാർ പുതുക്കാൻ റയൽ മാഡ്രിഡ് തയ്യാറായിട്ടില്ല. താരം പിഎസ്ജിയിലേക്ക് ചേക്കേറുമെന്ന വാർത്തകൾ അതിനിടെ ഉയർന്നുവരികയും ചെയ്തു. ഏതായാലും ഈ കിംവദന്തികൾ നിലനിൽക്കെ മറ്റൊരു പ്രശ്നം പൊട്ടിപ്പുറപ്പെട്ടി രിക്കുകയാണിപ്പോൾ. കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ റാമോസിന്റെ ഭാഗത്തു നിന്നുണ്ടായ ഒരു ഇടപെടലാണ് താരവും റയലും തമ്മിൽ ഉടക്കിലാണെന്ന വാദങ്ങൾക്ക് ശക്തി കൂട്ടിയത്.
Sergio Ramos has liked a post criticising how Real Madrid "treat their legends" 😬https://t.co/Y4IKauN4jS pic.twitter.com/9p8SLvMeVY
— MARCA in English (@MARCAinENGLISH) February 2, 2021
റയൽ മാഡ്രിഡിനെ വിമർശിക്കുന്ന ഒരു പോസ്റ്റിന് റാമോസ് ലൈക് അടിക്കുകയായിരുന്നു. റയൽ മാഡ്രിഡ് സിഎഫ് ഫോറെവർ എന്ന ഫാൻ അക്കൗണ്ടിന്റെ പോസ്റ്റിനാണ് റാമോസ് ലൈക് അടിച്ചത്. റാമോസ് തലതാഴ്ത്തിയിരിക്കുന്ന ഫോട്ടോയുടെ ക്യാപ്ഷൻ റയലിനെ വിമർശിക്കുന്ന ഒന്നായിരുന്നു. ” സെർജിയോ റാമോസ് ഈ സമ്മർ ട്രാൻസ്ഫറിൽ റയൽ വിട്ടേക്കും.ഇതാണ് നമ്മൾ നമ്മുടെ ഇതിഹാസങ്ങളെ ട്രീറ്റ് ചെയ്യുന്ന രീതി.. ഹൃദയഭേദകം ” എന്നായിരുന്നു ആ പോസ്റ്റിന്റെ ക്യാപ്ഷൻ. ഈ പോസ്റ്റിനാണ് റാമോസ് ലൈക് അടിച്ചത്. ഇതോടെയാണ് റയലും റാമോസും രണ്ടു വഴിക്കാണെന്ന് ആരാധകർ പോലും സംശയിച്ചു തുടങ്ങിയത്.
Sergio Ramos sparks social media controversy with hint at Real Madrid discontent https://t.co/c9m0srf8o6
— footballespana (@footballespana_) February 2, 2021