റയലിനെ മലർത്തിയടിച്ച് കിരീടം ചൂടി ബാഴ്സ,വീണ്ടും തോറ്റ് പിഎസ്ജി!
ഇന്നലെ നടന്ന സ്പാനിഷ് സൂപ്പർ കപ്പ് ഫൈനൽ മത്സരത്തിൽ എഫ്സി ബാഴ്സലോണക്ക് ഉജ്ജ്വലവിജയം.ചിരവൈരികളായ റയൽ മാഡ്രിഡിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ബാഴ്സ പരാജയപ്പെടുത്തിയത്. റയലിനെതിരെ തകർപ്പൻ പ്രകടനം കാഴ്ചവച്ചുകൊണ്ടാണ് ഈ കിരീടം എഫ്സി ബാഴ്സലോണ സ്വന്തമാക്കിയിട്ടുള്ളത്.
33ആം മിനുട്ടിൽ ഗാവിയാണ് ബാഴ്സക്ക് ലീഡ് നേടിക്കൊടുത്തത്.ലെവന്റോസ്‌ക്കിയുടെ അസിസ്റ്റിൽ നിന്നായിരുന്നു ലീഡ് വന്നിരുന്നത്.45ആം മിനുട്ടിൽ ലെവയുടെ ഗോൾ പിറന്നു.ഗാവിയായിരുന്നു അസിസ്റ്റ് നൽകിയിരുന്നത്.69 ആം മിനിറ്റിൽ പെഡ്രി കൂടി ഗോൾ നേടിയതോടെ മത്സരം പൂർണമായും ബാഴ്സയുടെ കൈകളിലായി.ഇഞ്ചുറി ടൈമിൽ ബെൻസിമയാണ് റയലിന്റെ ആശ്വാസഗോൾ കണ്ടെത്തിയത്.
SUPER 🏆 CHAMPIONS pic.twitter.com/f8O7U4HMHz
— FC Barcelona (@FCBarcelona) January 15, 2023
കഴിഞ്ഞ സീസണിൽ കിരീടങ്ങൾ ഒന്നും നേടാൻ ബാഴ്സക്ക് സാധിച്ചിരുന്നില്ല.അതിനുശേഷം ഇപ്പോൾ കിരീടം നേടാൻ കഴിഞ്ഞത് ആശ്വാസം നൽകുന്ന കാര്യമാണ്. മാത്രമല്ല സാവിക്ക് കീഴിലെ ആദ്യ കിരീടമാണിത്.മികച്ച പ്രകടനം നടത്തിക്കൊണ്ട് കിരീടം നേടാനായി എന്നുള്ളത് ബാഴ്സ ആരാധകർക്ക് സന്തോഷം നൽകുന്ന കാര്യമാണ്.
അതേസമയം ഇന്നലെ ലീഗ് വണ്ണിൽ നടന്ന മത്സരത്തിൽ പിഎസ്ജി പരാജയം അറിഞ്ഞിട്ടുണ്ട്. എതിരില്ലാത്ത ഒരു ഗോളിനാണ് റെന്നസ് ഈ മത്സരത്തിൽ പിഎസ്ജിയെ തകർത്ത് വിട്ടത്. ലയണൽ മെസ്സിയും നെയ്മർ ജൂനിയറും പകരക്കാരനായി കൊണ്ട് കിലിയൻ എംബപ്പേയുമൊക്കെ ഈ മത്സരത്തിൽ ഇറങ്ങിയിരുന്നു. എന്നിട്ടും പിഎസ്ജി പരാജയപ്പെടുകയായിരുന്നു.നേരത്തെ ലീഗ് വണ്ണിൽ ലെൻസിനോടും പിഎസ്ജി പരാജയപ്പെട്ടിരുന്നു.