റയലിനെ ഭയക്കുന്നില്ല: കൂമാൻ!

ഫുട്ബോൾ ലോകത്തെ ഏറ്റവും ആവേശകരമായ പോരാട്ടങ്ങളിലൊന്നിനാണ് ഇന്ന് ക്യാമ്പ് നൗ സാക്ഷ്യം വഹിക്കുക. ചിരവൈരികളായ റയലും ബാഴ്‌സയും തമ്മിൽ ലാലിഗയിൽ ഏറ്റുമുട്ടുന്നു. ഇന്ന് രാത്രി ഇന്ത്യൻ സമയം 7:45-ന് ബാഴ്‌സയുടെ മൈതാനമായ ക്യാമ്പ് നൗവിലാണ് മത്സരം.

ഈ മത്സരത്തിൽ റയലിനെ ഭയക്കുന്നില്ലെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണിപ്പോൾ എഫ്സി ബാഴ്സലോണയുടെ പരിശീലകനായ കൂമാൻ.മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിലാണ് കൂമാൻ ഇക്കാര്യങ്ങളെ കുറിച്ച് സംസാരിച്ചത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഈ മത്സരത്തെ ഞങ്ങൾ ഏറെ ആവേശത്തോടെയാണ് നോക്കിക്കാണുന്നത്. ക്യാമ്പ് നൗവിൽ ലഭിക്കുന്ന ആ ഒരു പരിതസ്ഥിതി താരങ്ങളോട് ആസ്വദിക്കാനാണ് ഞാൻ ആവശ്യപ്പെട്ടത്.അതൊരിക്കലും ഒരു സമ്മർദ്ദമല്ല.ഞങ്ങൾ ഭയങ്ങൾ ഒന്നുമില്ലാതെയാണ് മത്സരത്തിനിറങ്ങുക.ഞങ്ങൾക്ക് ഒരു ഭയവുമില്ല.ഇരു ടീമുകൾക്കും പരിചയസമ്പന്നരായ താരങ്ങളും യുവതാരങ്ങളുമുണ്ട്.ബോൾ പൊസഷനിൽ ഞങ്ങളാണ് മികച്ചത്.അതേസമയം കൌണ്ടർ അറ്റാക്കിൽ അവർ മികച്ചതാണ്.അവരുടെ സ്പീഡിനെ കുറിച്ച് ഞങ്ങൾ ജാഗരൂഗരായി ഇരിക്കേണ്ടതുണ്ട്.അവസരങ്ങൾ ലഭിച്ചാൽ അത് മുതലെടുക്കേണ്ടതുമുണ്ട് ” കൂമാൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *