റയലിനെ പിന്നിലാക്കി എംബപ്പേയെ റാഞ്ചിയതെങ്ങനെ? വെളിപ്പെടുത്തി ഫെറർ!

2017-ലായിരുന്നു സൂപ്പർ താരം കിലിയൻ എംബപ്പേ മൊണോക്കോയിൽ നിന്നും പിഎസ്ജിയിൽ എത്തിയത്. ഒരു വർഷത്തെ ലോണിൽ എത്തിയ എംബപ്പേയെ പിന്നീട് പിഎസ്ജി സ്ഥിരപ്പെടുത്തുയായിരുന്നു. അന്ന് തന്നെ സ്പാനിഷ് വമ്പൻമാരായ റയൽ എംബപ്പേക്ക് വേണ്ടി കഠിനപരിശ്രമങ്ങൾ നടത്തിയിരുന്നു. പക്ഷെ ഒടുവിൽ റയലിന്റെ കനത്ത വെല്ലുവിളി അതിജീവിച്ചു കൊണ്ട് പിഎസ്ജി എംബപ്പേയെ റാഞ്ചുകയായിരുന്നു. അത്‌ എങ്ങനെ സാധിച്ചു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ലൂയിസ് ഫെറർ.പത്ത് വർഷത്തോളമായി പിഎസ്ജിയുടെ റിക്രൂട്മെന്റ് ടീമിൽ വർക്ക്‌ ചെയ്യുന്ന വ്യക്തിയാണ് ലൂയിസ് ഫെറർ. പണത്തിന്റെ കാര്യത്തിൽ അല്ല റയലിനെ തോൽപ്പിച്ചതെന്നും എംബപ്പേയെ ടീമിൽ എത്തിച്ചതിന് പിന്നിൽ മറ്റൊരുപാട് ഘടകങ്ങൾ ഉണ്ടെന്നും ഇദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്.

” എംബപ്പേയുടെ സൈനിങ്‌ പണം സംബന്ധിച്ചത് മാത്രമായിരുന്നില്ല. മാസങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഞങ്ങൾ അദ്ദേഹത്തെ സ്വന്തമാക്കിയത്.മൊണോക്കോയിൽ അത്ഭുതപ്രകടനം നടത്തുകയായിരുന്നു താരം. ഞങ്ങൾക്കറിയാമായിരുന്നു റയൽ താരത്തിന് വേണ്ടി മുമ്പിലുണ്ടെന്ന്.റയൽ ഒരിക്കലും പിൻവാങ്ങില്ല എന്നറിയാമായിരുന്നു. മറുഭാഗത്തുള്ള ഞങ്ങളാവട്ടെ ഒരു വേൾഡ് റെക്കോർഡ് ട്രാൻസ്ഫർ നടത്തി കൊണ്ടുള്ള നിൽപ്പിലാണ്. നെയ്മറെയായിരുന്നു സ്വന്തമാക്കിയിരുന്നത്. അത്കൊണ്ട് തന്നെ എംബപ്പേയെ പണം നൽകി കൊണ്ട് വാങ്ങൽ സാധ്യമാവുമായിരുന്നില്ല. എന്തെന്നാൽ അത്‌ ഫിനാൻഷ്യൽ ഫെയർ പ്ലേ റൂൾസിന് എതിരാവും. അത്കൊണ്ടാണ് ഞങ്ങൾ ലോണിനെ കുറിച്ച് ചിന്തിച്ചത്.നിബന്ധനകൾ പ്രകാരമുള്ള ഒരു ലോണായിരുന്നു അത്‌. താരത്തിന്റെ പ്രകടനത്തിന് അനുസരിച്ചായിരുന്നു ഭാവി തീരുമാനിക്കുക.

എന്നാൽ എംബപ്പേയുടെ സ്വപ്നം എന്നുള്ളത് റയലിന് വേണ്ടി കളിക്കുക എന്നുള്ളതായിരുന്നു. പക്ഷെ ഞാൻ അദ്ദേഹം പറഞ്ഞു മനസ്സിലാക്കി.ആദ്യം പിഎസ്ജിയിൽ ചേരണം.എന്തെന്നാൽ എല്ലാ മത്സരങ്ങളിലും പിഎസ്ജി അദ്ദേഹത്തെ കളിപ്പിക്കുമെന്ന് ഞാൻ ഉറപ്പ് നൽകി. റയലിൽ അത്‌ ലഭിക്കാൻ സാധ്യത കുറവാണെന്നും ഞാൻ അദ്ദേഹത്തെ ബോധ്യപ്പെടുത്തി. അത്‌ മാത്രമല്ല 2018-ലെ വേൾഡ് കപ്പിൽ തിളങ്ങണമെങ്കിൽ നിർബന്ധമായും അവസരങ്ങൾ വേണണെന്നും അതിനായി പിഎസ്ജിയിൽ ചേരണമെന്നും ഞാൻ അദ്ദേഹത്തെ ബോധ്യപ്പെടുത്തി.അങ്ങനെ ഒടുവിൽ അദ്ദേഹം പിഎസ്ജിയിൽ എത്തുകയായിരുന്നു ” ഫെറർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *