റയലിനെ തളച്ച് സോസിഡാഡ്, ചാമ്പ്യൻമാർക്ക് സമനിലത്തുടക്കം !
പുതിയ സീസൺ സമനിലയോടെ തുടങ്ങി നിലവിലെ ചാമ്പ്യൻമാർ. ഇന്നലെ നടന്ന ലാലിഗ മത്സരത്തിൽ റയൽ സോസിഡാഡാണ് റയൽ മാഡ്രിഡിനെ ഗോൾരഹിത സമനില തളച്ചത്. സൂപ്പർ താരങ്ങളെ അണിനിരത്തി കൊണ്ടാണ് റയൽ മാഡ്രിഡ് ആദ്യ ഇലവനെ കളത്തിലിറക്കിയതെങ്കിലും ഗോൾനേടാൻ റയൽ മാഡ്രിഡിന് കഴിഞ്ഞിരുന്നില്ല. മത്സരത്തിൽ ആധിപത്യം റയൽ മാഡ്രിഡിനായിരുന്നുവെങ്കിലും ഫലപ്രദമായി റയൽ സോസിഡാഡ് പ്രതിരോധിക്കുകയായിരുന്നു. ഇതോടെ കേവലം ഒരു പോയിന്റുമായി റയൽ സീസൺ തുടങ്ങി. അതേ സമയം റയൽ സോസിഡാഡ് വഴങ്ങിയ രണ്ടാം സമനിലയാണിത്. രണ്ട് മത്സരങ്ങളിൽ രണ്ടിലും വിജയിച്ച ഗ്രനാഡയാണ് ഒന്നാം സ്ഥാനത്ത്.
⬜️🛠️ All square in our @LaLiga debut. #HalaMadrid | #RMLiga pic.twitter.com/iSV7Bar52C
— Real Madrid C.F. 🇬🇧🇺🇸 (@realmadriden) September 20, 2020
ബെൻസിമ, റോഡ്രിഗോ, വിനീഷ്യസ് എന്നിവരെ അണിനിരത്തിയാണ് സിദാൻ റയലിനെ കളത്തിലിറക്കിയത്. അതേ സമയം ലോണിൽ നിന്ന് തിരിച്ചെത്തിയ മാർട്ടിൻ ഒഡീഗാർഡ് ആദ്യ ഇലവനിൽ സ്ഥാനം പിടിച്ചു. പക്ഷെ യുവനിരയുടെ കരുത്തുറ്റ ആക്രമണങ്ങളൊന്നും റയൽ മാഡ്രിഡിന്റെ ഭാഗത്തു നിന്നുണ്ടായില്ല. പ്രകടനം മികച്ചതായിരുന്നുവെങ്കിലും ഗോളവസരങ്ങൾ ഉണ്ടാക്കിയെടുക്കുന്നതിൽ റയൽ പരാജയപ്പെടുകയായിരുന്നു. സൂപ്പർ താരം ഈഡൻ ഹസാർഡ് ഫിറ്റ്നസ് വീണ്ടെടുക്കാത്തതിനാൽ പുറത്തിരിക്കേണ്ടി വന്നു. പകരക്കാരായി കാസമിറോ, മർവിൻ, വാൽവെർദെ എന്നിവർ എത്തിയെങ്കിലും സ്ഥിതിക്ക് വലിയ മാറ്റമൊന്നുമുണ്ടായില്ല. ഇനി റയൽ ബെറ്റിസിനോടാണ് റയൽ മാഡ്രിഡിന്റെ അടുത്ത മത്സരം. സെപ്റ്റംബർ ഇരുപത്തിയേഴിനാണ് ബെറ്റിസിനെ റയൽ നേരിടുന്നത്.
🏁 FT: @RealSociedadEN 0-0 @realmadriden#Emirates | #HalaMadrid pic.twitter.com/1lkRVE4hgN
— Real Madrid C.F. 🇬🇧🇺🇸 (@realmadriden) September 20, 2020