റയലിനെതിരെ ഗോളടിച്ചാൽ റാമോസിന്റെ പ്ലാൻ എന്താണ്?

ഇന്ന് ലാലിഗയിൽ നടക്കുന്ന പത്താം റൗണ്ട് പോരാട്ടത്തിൽ വമ്പൻമാരായ റയൽ മാഡ്രിഡ് കളത്തിലേക്ക് ഇറങ്ങുന്നുണ്ട്. കരുത്തരായ സെവിയ്യയാണ് റയലിന്റെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 10 മണിക്ക് സെവിയ്യയുടെ മൈതാനത്ത് വെച്ചുകൊണ്ടാണ് ഈ മത്സരം അരങ്ങേറുക. ഈ മത്സരത്തിൽ ആരാധകർ ഏറ്റവും കൂടുതൽ ഉറ്റുനോക്കുന്നത് സൂപ്പർ താരം സെർജിയോ റാമോസിലേക്കാണ്.

16 വർഷക്കാലം റയൽ മാഡ്രിഡിൽ ചിലവഴിച്ച താരമാണ് റാമോസ്. പിന്നീട് രണ്ടുവർഷം പാരീസിൽ ചിലവഴിച്ച അദ്ദേഹം ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ തന്റെ പഴയ ക്ലബ്ബായ സെവിയ്യയിലേക്ക് തന്നെ മടങ്ങിയെത്തുകയാണ്. ഇപ്പോൾ റയൽ മാഡ്രിഡിനെതിരെ അദ്ദേഹം ഇന്ന് ബൂട്ടണിയും. ഇന്ന് ഗോൾ നേടിയാൽ സെർജിയോ റാമോസ് അത് ആഘോഷിക്കാൻ സാധ്യതയില്ലെന്ന് സെവിയ്യയുടെ വൈസ് പ്രസിഡണ്ടായ ഹോസേ മരിയ കരാസ്ക്കോ പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” റാമോസ് റയൽ മാഡ്രിഡിനെതിരെ ഇന്ന് ഗോൾ നേടിയാലും അത് അദ്ദേഹം ആഘോഷിക്കില്ല എന്ന് തന്നെയാണ് ഞാൻ കരുതുന്നത്. ഞാൻ ഇക്കാര്യത്തെക്കുറിച്ച് അദ്ദേഹത്തോട് സംസാരിച്ചിട്ടില്ല.പക്ഷേ അദ്ദേഹം സെലിബ്രേറ്റ് ചെയ്യില്ല എന്ന് തന്നെയാണ് ഞാൻ സങ്കൽപ്പിക്കുന്നത്.അദ്ദേഹം സെവിയ്യയിൽ നിന്നുള്ള താരമാണ്.ഇവിടെ വളർന്ന താരമാണ്. എന്നിരുന്നാലും അദ്ദേഹത്തിന് രണ്ടു വീടുകളാണ് ഉള്ളത്. അത് റയൽ മാഡ്രിഡും സെവിയ്യയുമാണ് ” ഇതാണ് അവരുടെ വൈസ് പ്രസിഡണ്ട് പറഞ്ഞിട്ടുള്ളത്.

ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിലായിരുന്നു സെർജിയോ റാമോസ് ഫ്രീ ഏജന്റായി കൊണ്ട് സെവിയ്യയിൽ എത്തിയത്. ഇതുവരെ മികച്ച രൂപത്തിൽ തന്നെയാണ് അദ്ദേഹം ക്ലബ്ബിന് വേണ്ടി കളിച്ചിട്ടുള്ളത്. എന്നാൽ കഴിഞ്ഞ ബാഴ്സലോണക്കെതിരെയുള്ള മത്സരത്തിൽ അദ്ദേഹം ഒരു സെൽഫ് ഗോൾ വഴങ്ങിയിരുന്നു. നിലവിലെ ലീഗിൽ റയൽ മാഡ്രിഡ് ഒന്നാം സ്ഥാനത്തും സെവിയ്യ പതിനാലാം സ്ഥാനത്തുമാണ് ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *