റയലിനെതിരെ ഗോളടിക്കാൻ പിഎസ്ജി പാട് പെടും,കണക്കുകൾ ഇതാ!

ചാമ്പ്യൻസ് ലീഗിലെ പ്രീ ക്വാർട്ടറിൽ കരുത്തരായ പിഎസ്ജിക്ക് റയൽ മാഡ്രിഡിന്റെ വെല്ലുവിളിയാണ്.വരുന്ന പതിനഞ്ചാം തിയ്യതി പിഎസ്ജിയുടെ മൈതാനമായ പാർക്ക് ഡെസ് പ്രിൻസസിൽ വെച്ചാണ് ആദ്യപാദ പോരാട്ടം അരങ്ങേറുക.ലയണൽ മെസ്സി ഉൾപ്പടെയുള്ള സൂപ്പർ താരനിരയിലാണ് പിഎസ്ജി തങ്ങളുടെ പ്രതീക്ഷകൾ വെച്ചുപുലർത്തുന്നത്.

എന്നാൽ റയലിനെതിരെ ഗോളടിക്കാനും അവരെ തോൽപ്പിക്കാനും പിഎസ്ജി ബുദ്ധിമുട്ടുമെന്നുള്ളതിന്റെ കണക്കുകളാണ് ഇപ്പോൾ പുറത്തേക്ക് വരുന്നത്.അതായത് സെന്റർ ബാക്കുമാരായി കൊണ്ട് ഡേവിഡ് അലാബയും എഡർ മിലിറ്റാവോയും ഗോൾകീപ്പറായി കൊണ്ട് തിബൌട്ട് കോർട്ടുവയും ഉണ്ടെങ്കിലായിരിക്കും പിഎസ്ജി പാട് പെടുക.ഈ സീസണിൽ ഈ കോംബോ മിന്നുന്ന ഫോമിലാണ് റയലിന് വേണ്ടി കളിച്ചു കൊണ്ടിരിക്കുന്നത്.

ആകെ 24 മത്സരങ്ങളാണ് അലാബയും മിലിറ്റാവോയും സെന്റർ ബാക്കുമാരായി കളിച്ചിട്ടുള്ളത്.ഇതിൽ 18 മത്സരങ്ങളിലും റയൽ വിജയിച്ചിട്ടുണ്ട്.4 സമനിലയാണ് വാങ്ങിയിട്ടുള്ളത്.പക്ഷെ ഇതിൽ മൂന്ന് മത്സരങ്ങളിലും റയൽ ക്ലീൻഷീറ്റ് നേടിയിട്ടുണ്ട്.രണ്ട് പരാജയങ്ങൾ ഏറ്റുവാങ്ങി.ആകെ 12 ഗോളുകൾ മാത്രമാണ് വഴങ്ങിയിട്ടുള്ളത്.13 ക്ലീൻ ഷീറ്റുകളും കരസ്ഥമാക്കിയിട്ടുണ്ട്.ഈ മൂന്ന് പേരും അണിനിരന്നിട്ട് രണ്ടേ രണ്ട് ടീമുകൾ മാത്രമാണ് ഒന്നിൽ കൂടുതൽ ഗോൾ റയലിനെതിരെ നേടിയിട്ടുള്ളൂ.

എസ്പനോൾ,അത്ലറ്റിക്ക് ക്ലബ് എന്നിവർക്കെതിരെ ഈ സീസണിൽ റയൽ പരാജയപ്പെട്ടിരുന്നു.എന്നാൽ അന്ന് അലാബ ലെഫ്റ്റ് ബാക്കായി കൊണ്ടായിരുന്നു കളിച്ചിരുന്നത്.റയൽ ഈ സീസണിൽ വഴങ്ങിയ 28 ഗോളുകളിൽ 16 എണ്ണവും ഈ മൂന്ന് താരങ്ങളിൽ ഒരാൾ ഇല്ലാത്ത സമയത്തായിരുന്നു.

ചുരുക്കത്തിൽ അലാബയും മിലിറ്റാവോയും കോർട്ടുവയുമുണ്ടെങ്കിൽ റയലിനെതിരെ ഗോളടിക്കാൻ പ്രയാസമാണ്.അലാബയെ സെന്റർ ബാക്ക് ആയിക്കൊണ്ട് തന്നെയായിരിക്കും ആഞ്ചലോട്ടി വിനിയോഗിക്കുക.മെസ്സിയും എംബപ്പേയും അടങ്ങുന്ന പിഎസ്ജിയുടെ ഏറ്റവും വലിയ ലക്ഷ്യം ചാമ്പ്യൻസ് ലീഗ് കിരീടമാണ്.അത് നേടണമെങ്കിൽ ഈ വെല്ലുവിളി അവർ മറികടക്കേണ്ടതുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *