റയലിനെക്കാൾ മികച്ച ടീമാണ് ബാഴ്സയെന്ന് പറഞ്ഞിട്ടില്ല : മലക്കം മറിഞ്ഞ് റാഫീഞ്ഞ!

കഴിഞ്ഞ ഇന്റർ മിയാമിക്കെതിരെയുള്ള മത്സരത്തിൽ വമ്പൻ വിജയം കരസ്ഥമാക്കാൻ സ്പാനിഷ് വമ്പൻമാരായ എഫ്സി ബാഴ്സലോണക്ക് സാധിച്ചിരുന്നു. എതിരില്ലാത്ത ആറുഗോളുകൾക്കായിരുന്നു ബാഴ്സ വിജയം നേടിയത്. മത്സരത്തിൽ ബാഴ്സയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിച്ച റാഫീഞ്ഞ ഒരു ഗോളും രണ്ട് അസിസ്റ്റും നേടിയിരുന്നു.

ഈ മത്സരത്തിനു ശേഷം നടന്ന പത്രസമ്മേളനത്തിൽ റാഫീഞ്ഞ ചില കാര്യങ്ങൾ പറഞ്ഞിരുന്നു. അതായത് റയലിനെതിരെയുള്ള മത്സരത്തിൽ തനിക്ക് ഗോൾ നേടണമെന്നും റയലിനേക്കാൾ മികച്ച ടീമാണ് ബാഴ്സ എന്നുമായിരുന്നു ഇദ്ദേഹം പറഞ്ഞിരുന്നത്.ഇത് വ്യാപകമായ രൂപത്തിൽ ഫുട്ബോൾ ലോകത്തെ ചർച്ചയാവുകയും ചെയ്തിരുന്നു.

എന്നാൽ ഇക്കാര്യത്തിൽ കൂടുതൽ വിശദീകരണങ്ങൾ ഇപ്പോൾ ഈ ബ്രസീലിയൻ താരവും ക്ലബും നൽകിയിട്ടുണ്ട്.റയലിനെക്കാൾ മികച്ച ടീമാണ് ബാഴ്സ എന്നുള്ളത് താൻ പറഞ്ഞിട്ടില്ലെന്നും പോർച്ചുഗീസ് ഭാഷയിൽ താൻ പറഞ്ഞ കാര്യങ്ങൾ വളച്ചൊടിക്കുകയാണ് ചെയ്തത് എന്നുമാണ് റാഫീഞ്ഞ വ്യക്തമാക്കിയിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ മാർക്ക റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

“എപ്പോഴും എൽ ക്ലാസിക്കോ കളിക്കാനും റയലിനെതിരെ ഗോളുകൾ നേടാനും ഞങ്ങൾ ആഗ്രഹിക്കുന്നു. ഇത്തരം മത്സരങ്ങൾ കളിക്കാനാണ് ഞാൻ എപ്പോഴും ആഗ്രഹിക്കുന്നത്. എന്തെന്നാൽ എന്നെ സംബന്ധിച്ചിടത്തോളം അവരാണ് മികച്ച ടീം ” ഇതായിരുന്നു റാഫീ ഞ്ഞ പറഞ്ഞിരുന്നത്.

മത്സരത്തിന് താൻ മോട്ടിവേറ്റഡാണ് എന്ന രൂപേണയായിരുന്നു താരം സംസാരിച്ചത്. തന്റെ കരിയറിൽ ഇതുവരെ റയലിനെതിരെ റഫീഞ്ഞ കളിച്ചിട്ടില്ല. എന്നാൽ വരുന്ന ഞായറാഴ്ച നടക്കുന്ന എൽ ക്ലാസിക്കോ പോരാട്ടത്തിൽ റാഫീഞ്ഞ ബാഴ്സ നിരയിൽ ഉണ്ടായേക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!