റഫറിമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നു: റയൽ മാഡ്രിഡ് ടിവിക്കെതിരെ സ്റ്റേറ്റ്മെന്റുമായി സെവിയ്യ

ഇന്ന് ലാലിഗയിൽ നടക്കുന്ന 26 റൗണ്ട് പോരാട്ടത്തിൽ ഒന്നാം സ്ഥാനക്കാരായ റയൽ മാഡ്രിഡ് കളത്തിലേക്ക് ഇറങ്ങുന്നുണ്ട്. എതിരാളികൾ സെവിയ്യയാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 1:30ന് റയൽ മാഡ്രിഡിന്റെ മൈതാനമായ സാൻഡിയാഗോ ബെർണാബുവിൽ വെച്ച് കൊണ്ടാണ് ഈ മത്സരം അരങ്ങേറുക. ഈ മത്സരത്തിലെ റഫറിറായി കൊണ്ട് നിശ്ചയിക്കപ്പെട്ടിരിക്കുന്നത് ഡയസ് ഡി മേറയെയാണ്. എന്നാൽ ഇക്കാര്യത്തിൽ ഒരു വിവാദം ഇപ്പോൾ ഉയർന്നു വന്നിട്ടുണ്ട്.

അതായത് റയൽ മാഡ്രിഡ് ടിവിക്കെതിരെ ഒരു ഒഫീഷ്യൽ സ്റ്റേറ്റ്മെന്റ് സെവിയ്യ ഇപ്പോൾ പുറത്തിറക്കിയിട്ടുണ്ട്.അതായത് റഫറിമാരെ സ്വാധീനിക്കാൻ റയൽ മാഡ്രിഡ് ടിവി ശ്രമിക്കുന്നു എന്നാണ് ഇവർ ആരോപിച്ചിട്ടുള്ളത്. നേരത്തെയും ഇത്തരത്തിലുള്ള ആരോപണങ്ങൾ റയൽ മാഡ്രിഡ് ടിവിക്കെതിരെ ഉയർന്നിരുന്നു.സെവിയ്യയുടെ ഒഫീഷ്യൽ സ്റ്റേറ്റ്മെന്റ് ഇങ്ങനെയാണ്.

” റഫറിമാരുടെ വിശ്വാസത തകർക്കുന്ന റയൽ മാഡ്രിഡ് ടിവിയുടെ ഇത്തരം പ്രവർത്തിക്കെതിരെ ഞങ്ങൾ ശക്തമായ പ്രതിഷേധം ഉയർത്തുന്നു. സ്പാനിഷ് ഫുട്ബോൾ ഫെഡറേഷന് ഒരു എഴുതപ്പെട്ട പ്രസ്താവനയുടെ ഞങ്ങൾ ഇത്സ്ഥിരീകരിക്കാൻ ആഗ്രഹിക്കുന്നു. നാളത്തെ മത്സരത്തിൽ പങ്കെടുക്കുന്ന മുഖ്യ റഫറിക്കുംVAR റഫറിക്കും നേരെ അവർ റയൽ മാഡ്രിഡ് ടിവി വഴി ഉപദ്രവങ്ങൾ അഴിച്ചുവിടുകയാണ്. ഇത്തരം പ്രവർത്തനങ്ങൾ മത്സരങ്ങളുടെ നിയമം ലംഘിക്കപ്പെടുന്ന പരിധിയിൽ വരുന്നോ എന്ന് അറിയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. പ്രതിച്ഛായ തകർക്കാനുള്ള സംഘടിതമായ ആക്രമണമാണിത്,ഇതിനെതിരെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു.ഇത് സ്പാനിഷ് ഫുട്ബോളിനും റഫറിമാർക്കും കനത്ത പ്രത്യാഘാതം ചെയ്യും ” ഇതാണ് സെവിയ്യയുടെ സ്റ്റേറ്റ്മെന്റിൽ ഉള്ളത്.

അതായത് റയൽ മാഡ്രിഡ് തങ്ങളുടെ മത്സരങ്ങളിലെ ഓരോ റഫറിമാരെയും മത്സരത്തിനു മുൻപും ശേഷവും കീറിമുറിച്ച് വിശകലനം ചെയ്യാറുണ്ട്. റയൽ മാഡ്രിഡ് ടിവി വഴിയാണ് ഈ വിശകലനം ചെയ്യാറുള്ളത്. അത് റഫറിമാരെ ദോഷകരമായി ബാധിക്കുന്നുണ്ട് എന്ന് ആരോപണങ്ങൾ നേരത്തെ തന്നെ ഉയർന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *