രക്ഷകനായി ഡെംബലെ, പ്ലയെർ റേറ്റിംഗ് അറിയാം!
സമനിലയുടെ അരികിൽ നിന്നും വിജയം പിടിച്ചു വാങ്ങുന്ന ബാഴ്സയെയാണ് ഇന്നലെ കാണാനായത്. ലാലിഗയിൽ ഇന്നലെ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് എഫ്സി ബാഴ്സലോണ റയൽ വല്ലഡോലിഡിനെ പരാജയപ്പെടുത്തിയത്.മത്സരത്തിന്റെ 90-ആം മിനുട്ടിൽ ഉസ്മാൻ ഡെംബലെ നേടിയ ഗോളിലൂടെയാണ് ബാഴ്സ നിർണായകവിജയവും മൂന്ന് പോയിന്റും കരസ്ഥമാക്കിയത്.റൊണാൾഡ് അരൗഹോയാണ് ഈയൊരു ഗോളിന് വഴിയൊരുക്കിയത്.മത്സരത്തിന്റെ 79-ആം മിനിറ്റിൽ ഓസ്കാർ പ്ലാനോ റെഡ് കാർഡ് കണ്ട് പുറത്ത് പോയത് വല്ലഡോലിഡിന് തിരിച്ചടിയാവുകയായിരുന്നു.ജയത്തോടെ ബാഴ്സ രണ്ടാം സ്ഥാനത്താണ്. കേവലം ഒരു പോയിന്റിന്റെ വിത്യാസം മാത്രമാണ് ബാഴ്സയും അത്ലറ്റിക്കോയും തമ്മിലൊള്ളൂ. ഇന്നലത്തെ മത്സരത്തിൽ തിളങ്ങിയത് വിജയഗോൾ നേടിയ ഡെംബലെയാണ്. മത്സരത്തിലെ ബാഴ്‌സ താരങ്ങളുടെ പ്ലയെർ റേറ്റിംഗ് താഴെ നൽകുന്നു.
THIS IS THE WAY. pic.twitter.com/hAr0UeEsRS
— FC Barcelona (@FCBarcelona) April 5, 2021
എഫ്സി ബാഴ്സലോണ : 7.2
ഡെംബലെ : 8.7
മെസ്സി : 7.1
ഗ്രീസ്‌മാൻ : 7.1
ആൽബ : 7.5
പെഡ്രി : 7.2
ബുസ്ക്കെറ്റ്സ് : 7.1
ഡെസ്റ്റ് : 7.0
ഡിജോങ് : 7.7
മിങ്കേസ : 7.5
ലെങ്ലെറ്റ് : 7.8
ടെർസ്റ്റീഗൻ : 6.9
അരൗഹോ : 7.2-സബ്
ട്രിൻക്കാവോ : 6.7-സബ്
ബ്രൈത്വെയിറ്റ് : 6.2-സബ്
മോറിബ : 6.3-സബ്
പുജ് : 6.0-സബ്
FT #BarçaRealValladolid 1-0
— LaLiga English (@LaLigaEN) April 5, 2021
Dembele strikes in stoppage time to win it for @FCBarcelona! 💥#LiveResults pic.twitter.com/mPIf8YOzku