രക്ഷകനായി ടെർസ്റ്റീഗൻ, ബാഴ്സ ഫൈനലിൽ, പ്ലെയർ റേറ്റിംഗ് !

സൂപ്പർ കോപ്പയിൽ ഇന്നലെ നടന്ന മത്സരത്തിൽ കരുത്തരായ എഫ്സി ബാഴ്സലോണക്ക്‌ വിജയം. സെമി ഫൈനലിൽ റയൽ സോസിഡാഡിനെ പെനാൽറ്റി പരാജയപ്പെടുത്തി കൊണ്ടാണ് ബാഴ്സ ഫൈനലിലേക്ക് പ്രവേശിച്ചത്. മത്സരം നിശ്ചിത സമയത്തും അധികസമയത്തും സമനില പാലിച്ചതിനെ തുടർന്ന് പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീളുകയായിരുന്നു. ഇതിൽ റയൽ സോസിഡാഡിന്റെ മൂന്നു താരങ്ങൾ പെനാൽറ്റി പാഴാക്കുകയായിരുന്നു.ഇതിൽ രണ്ടെണ്ണം തടഞ്ഞു കൊണ്ട് ടെർസ്റ്റീഗൻ ആണ് ബാഴ്സയുടെ ഹീറോയായത്. മരുഭാഗത്ത് ഡെംബലെ, പ്യാനിക്ക്, പുജ്‌ എന്നിവർ ലക്ഷ്യം കണ്ടതോടെ ബാഴ്സ ഫൈനലിലേക്ക് ടിക്കറ്റെടുക്കുകയായിരുന്നു. ഡിജോങ്, ഗ്രീസ്‌മാൻ എന്നിവർ പെനാൽറ്റി പാഴാക്കി. അതേസമയം നിശ്ചിത സമയത്ത് സ്കോർ 1-1 ആയിരുന്നു. 39-ആം മിനുട്ടിൽ ഡിജോങിന്റെ ഹെഡർ ഗോളിന് 51-ആം മിനുട്ടിൽ ഒയർസബാൽ പെനാൽറ്റിയിലൂടെ മറുപടി നൽകുകയായിരുന്നു. ഇനി റയൽ-അത്‌ലെറ്റിക്ക് ബിൽബാവോ മത്സരത്തിലെ വിജയികളെ ബാഴ്സ നേരിടേണ്ടത്. ബാഴ്സയുടെ പ്ലയെർ റേറ്റിംഗ് താഴെ നൽകുന്നു.

ബാഴ്‌സ : 6.88
ഗ്രീസ്‌മാൻ : 7.6
ഡെംബലെ : 7.4
ഡിജോങ് : 6.4
ട്രിൻക്കാവോ : 5.9
പുജ്‌ : 6.9
പ്യാനിക്ക് : 7.0
ആൽബ : 6.8
ലെങ്ലെറ്റ്‌ : 6.5
അരൗഹോ : 6.8
ഫിർപ്പോ : 6.0
ടെർസ്റ്റീഗൻ : 7.8
ബ്രൈത്വെയിറ്റ് : 6.8-സബ്
പെഡ്രി : 7.1-സബ്
ബുസ്ക്കെറ്റ്സ് : 7.4-സബ്
മിങ്കേസ : 6.8-സബ്

Leave a Reply

Your email address will not be published. Required fields are marked *