യൂറോപ്പ ലീഗ്,ബാഴ്സ ടീമിൽ നിന്നും ഡാനി ആൽവസ് പുറത്തായേക്കും!
യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ സ്പാനിഷ് വമ്പൻമാരായ ബാഴ്സ പുറത്തായിരുന്നു.അത്കൊണ്ട് തന്നെ ഇനി ബാഴ്സ യൂറോപ്പ ലീഗിലാണ് കളിക്കുക. ഇറ്റാലിയൻ ശക്തികളായ നാപോളിയാണ് ബാഴ്സയുടെ എതിരാളികൾ.
ഈ യൂറോപ്പ ലീഗിനുള്ള സ്‌ക്വാഡിനെ യുവേഫക്ക് നൽകേണ്ട അവസാന ദിവസം വന്നെത്തി കഴിഞ്ഞിട്ടുണ്ട്.ബാഴ്സയെ സംബന്ധിച്ചിടത്തോളം ഒരു ചെറിയ ആശങ്ക ഇവിടെ നിലനിൽക്കുന്നുണ്ട്. അതായത് ഈ ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ സ്വന്തമാക്കിയ മൂന്ന് താരങ്ങളെ മാത്രമേ യൂറോപ്പ ലീഗിനുള്ള സ്‌ക്വാഡിൽ ഉൾപ്പെടുത്താൻ ക്ലബ്ബുകൾക്ക് അനുമതിയുള്ളൂ.എന്നാൽ ഈ ഈ ജനുവരിയിൽ ബാഴ്സ നാല് താരങ്ങളെ സ്വന്തമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഒരു താരത്തെ സ്‌ക്വാഡിൽ ഉൾപ്പെടുത്താൻ ബാഴ്സക്ക് കഴിഞ്ഞേക്കില്ല.
ഡാനി ആൽവെസ്,ഫെറാൻ ടോറസ്,ഔബമയാങ്,അഡമ ട്രയോറെ എന്നിവരെയാണ് ഈ ജനുവരിയിൽ ബാഴ്സ സ്വന്തമാക്കിയിട്ടുള്ളത്.ഇതിൽ ഒരു താരത്തെ ബാഴ്സ ഒഴിവാക്കേണ്ടി വരും. ബ്രസീലിയൻ സൂപ്പർതാരമായ ഡാനി ആൽവെസിനെയായിരിക്കും സാവി ഒഴിവാക്കുക എന്നാണ് സ്പാനിഷ് മാധ്യമമായ മാർക്ക ഇപ്പോൾ ചൂണ്ടിക്കാണിക്കുന്നത്.
— Murshid Ramankulam (@Mohamme71783726) February 2, 2022
ഇതിനുള്ള രണ്ടു കാരണങ്ങളും അവർ വിലയിരുത്തിയിട്ടുണ്ട്.ഒന്നാമതായി ഡാനിക്ക് 38 വയസ്സാണ്.അത്കൊണ്ട് തന്നെ എല്ലാ മത്സരങ്ങളിലും താരത്തെ കളിപ്പിക്കേണ്ടതില്ല എന്നാണ് സാവിയുടെ തീരുമാനം.മറ്റൊന്ന് ഡാനിയുടെ പൊസിഷനിൽ മതിയായ ആളുകൾ ബാഴ്സക്കുണ്ട്.അത്കൊണ്ട് തന്നെ മുന്നേറ്റനിരയിലെ ആ മൂന്നു താരങ്ങൾക്കാണ് ബാഴ്സ പ്രാധാന്യം നൽകുന്നത്.
അങ്ങനെയാണ് എന്നുണ്ടെങ്കിൽ ഡാനി ആൽവസിന് സ്ഥാനം ലഭിച്ചേക്കില്ല.ലാലിഗയിൽ മാത്രമായിരിക്കും താരത്തിന് കളിക്കാൻ സാധിക്കുക.കോപ ഡെൽ റേയിൽ നിന്നും നേരത്തെ ബാഴ്സ പുറത്തായിരുന്നു.