യൂറോപ്പിലെ മൂല്യമേറിയ ക്ലബ് റയൽ തന്നെ,യുണൈറ്റഡ് രണ്ടാമത്,ബാക്കിയുള്ളവരെ അറിയാം!
ഫുട്ബോൾ ലോകത്തെ ഏറ്റവും മൂല്യം കൂടിയ ക്ലബ്ബുകളുടെ ലിസ്റ്റ് കഴിഞ്ഞ ദിവസം പ്രമുഖ മാധ്യമമായ മാർക്ക പുറത്ത് വിട്ടിട്ടുണ്ട്. സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡ് തന്നെയാണ് ഒന്നാം സ്ഥാനം കയ്യടക്കി വെച്ചിരിക്കുന്നത്.3.18 ബില്യൺ യുറോയാണ് റയൽ മാഡ്രിഡിന്റെ മൂല്യം.
അതേസമയം പ്രീമിയർലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡാണ് മൂല്യത്തിന്റെ കാര്യത്തിൽ രണ്ടാം സ്ഥാനത്തുള്ളത്.2.88 ബില്യൺ യുറോയാണ് ക്രിസ്ത്യാനോ റൊണാൾഡോ ഉൾപ്പെടുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മൂല്യം.
എന്നാൽ വമ്പൻ താരങ്ങൾ അണിനിരക്കുന്ന പിഎസ്ജി മൂല്യത്തിന്റെ കാര്യത്തിൽ ഒരല്പം പിറകിലാണ്. എട്ടാം സ്ഥാനത്താണ് പിഎസ്ജിയുള്ളത്.2.13 ബില്യൺ യുറോയാണ് നിലവിലെ പിഎസ്ജിയുടെ മൂല്യം. ഏതായാലും മൂല്യത്തിന്റെ കാര്യത്തിൽ ആദ്യ 15 സ്ഥാനങ്ങളിലുള്ള ക്ലബ്ബുകളെ നമുക്കൊന്നു പരിശോധിക്കാം.
— Murshid Ramankulam (@Mohamme71783726) May 27, 2022
1- റയൽ മാഡ്രിഡ് (3.18 ബില്യൺ യുറോ )
2- മാഞ്ചസ്റ്റർ യുണൈറ്റഡ് (2.88 ബില്യൺ യുറോ )
3-എഫ്സി ബാഴ്സലോണ ( 2.81 ബില്യൺ )
4-ബയേൺ മ്യൂണിക്ക് (2.74 ബില്യൺ )
5-ലിവർപൂൾ (2.55 B )
6-മാഞ്ചസ്റ്റർ സിറ്റി ( 2.48 B)
7-ചെൽസി ( 2.17 B)
8-പിഎസ്ജി (2.13 B)
9-ടോട്ടൻഹാം (1.91 B)
10-യുവന്റസ് (1.59 B)
11-ആഴ്സണൽ (1.58 B)
12-അത്ലറ്റിക്കോ മാഡ്രിഡ് (1.23 ബില്യൺ )
13-ബോറൂസിയ ഡോർട്മുണ്ട് ( 1.22 B )
14-ഇന്റർ മിലാൻ ( 996 മില്യൺ യുറോ )
15-എസി മിലാൻ (578 മില്യൺ യുറോ )
ഇതാണിപ്പോൾ മാർക്ക പുറത്ത് വിട്ടിരിക്കുന്ന മൂല്യം കൂടി ക്ലബുകളുടെ വിവരങ്ങൾ!