യു ഫൂൾ!റയൽ താരത്തോട് കയർത്ത് സാവി,കാർഡ് വാങ്ങി!

ഇന്നലെ കോപ്പ ഡെൽ റേയിൽ നടന്ന എൽ ക്ലാസിക്കോ പോരാട്ടത്തിൽ വിജയം നേടാൻ എഫ്സി ബാഴ്സലോണക്ക് സാധിച്ചിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനാണ് ബാഴ്സ റയൽ മാഡ്രിഡിനെ അവരുടെ മൈതാനത്ത് വെച്ച് പരാജയപ്പെടുത്തിയിട്ടുള്ളത്.റയൽ ഡിഫൻഡർ ആയ എഡർ മിലിറ്റാവോയുടെ സെൽഫ് ഗോളാണ് ബാഴ്സക്ക് വിജയം സമ്മാനിച്ചിട്ടുള്ളത്.

ഈ മത്സരത്തിനിടെ ബാഴ്സയുടെ പരിശീലകനായ സാവിയും റയൽ മാഡ്രിഡ് താരമായ ഡാനി കാർവഹലും തമ്മിൽ കൊമ്പ് കോർത്തിരുന്നു. അതായത് ബാഴ്സ താരമായ ബാൾഡെയും കാർവഹലും തമ്മിൽ കളിക്കളത്തിനകത്ത് ഒരു പോരാട്ടം ഉണ്ടായിരുന്നു. പിന്നീട് സാവി ഇതിൽ കയറി ഇടപെടുകയായിരുന്നു.

വല്ലാതെ സ്മാർട്ട് ആവല്ലേ? നീയൊരു വിഡ്ഢി തന്നെ എന്നായിരുന്നു സാവി കാർവഹലിനോട് പറഞ്ഞത്. രണ്ട് തവണ സാവി കാർവഹലിനെ വിഡ്ഢി എന്ന് വിളിച്ചു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിന് കാർവ്വഹൽ സാവിയോട് മറുപടി പറയുകയും ചെയ്യുന്നുണ്ട്. പക്ഷേ എന്താണ് റയൽ താരം പറഞ്ഞത് എന്നുള്ളത് ഒപ്പിയെടുക്കാൻ ക്യാമറ കണ്ണുകൾക്ക് കഴിഞ്ഞിട്ടില്ല.

ഏതായാലും ഇതിന്റെ ബാക്കിയായി കൊണ്ട് സാവിക്ക് യെല്ലോ കാർഡ് ലഭിക്കുകയും ചെയ്തു. മത്സരശേഷം സാവിയും കാർവഹലും ഹഗ് ചെയ്തു കൊണ്ടാണ് പിരിഞ്ഞിട്ടുള്ളത്. ഇനി അടുത്ത മാസമാണ് ഇതിലെ രണ്ടാം പാദ എൽ ക്ലാസിക്കോ മത്സരം അരങ്ങേറുക.അതിനുമുൻപ് ലാലിഗയിൽ ഒരിക്കൽ കൂടി റയലും ബാഴ്സയും ഏറ്റുമുട്ടും.

Leave a Reply

Your email address will not be published. Required fields are marked *