യു-ടേൺ അടിക്കുമോ? പ്രതികരിച്ച് ചാവിയും ബാഴ്സ വൈസ് പ്രസിഡണ്ടും!
എഫ്സി ബാഴ്സലോണ ഈ സീസണിൽ പലപ്പോഴും സ്ഥിരതയില്ലാത്ത പ്രകടനമാണ് നടത്തിയിട്ടുള്ളത്.ഇടക്കിടക്ക് അവർക്ക് തോൽവികൾ ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.വിയ്യാറയലിനോട് വലിയ പരാജയം ഏറ്റുവാങ്ങേണ്ടി വന്നതോടെ പരിശീലകൻ ചാവി രാജി പ്രഖ്യാപിച്ചു.ഈ സീസണിന് ശേഷം ബാഴ്സലോണയുടെ പരിശീലകസ്ഥാനത്ത് താൻ ഉണ്ടാവില്ല എന്നായിരുന്നു ചാവി പറഞ്ഞിരുന്നത്.
എന്നാൽ ഈ പ്രഖ്യാപനത്തിനുശേഷം തകർപ്പൻ പ്രകടനമാണ് ബാഴ്സലോണ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്.അതിനുശേഷം അവർ തോൽവി അറിഞ്ഞിട്ടില്ല. ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനലിൽ അവർ പ്രവേശിക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ ചാവി ഈ രാജി പ്രഖ്യാപനം പിൻവലിച്ചുകൊണ്ട് ബാഴ്സലോണയിൽ തന്നെ തുടരണം എന്നുള്ള അഭിപ്രായം ഉയർന്നു വന്നിട്ടുണ്ട്. ഇക്കാര്യം ബാഴ്സലോണയുടെ വൈസ് പ്രസിഡണ്ടായ റാഫ യൂസ്റ്റേ തുറന്നു പറയുകയും ചെയ്തിട്ടുണ്ട്. ചാവി ഇവിടെത്തന്നെ തുടരും എന്നാണ് തന്റെ പ്രതീക്ഷ എന്നും അദ്ദേഹത്തോടൊപ്പം ഉള്ള ഒരു ലോങ്ങ് ടൈം പ്രോജക്ടാണ് തങ്ങൾ ആലോചിക്കുന്നത് എന്നുമായിരുന്നു വൈസ് പ്രസിഡന്റ് കഴിഞ്ഞദിവസം പറഞ്ഞിരുന്നത്.
Rafa Yuste: "I hope Xavi continues. We are thinking about a long-term project with him." pic.twitter.com/gxMnEEmGCw
— Barça Universal (@BarcaUniversal) March 30, 2024
രാജി പ്രഖ്യാപനം പിൻവലിക്കുമോ എന്ന ചോദ്യത്തോട് കഴിഞ്ഞ ദിവസം ചാവി പ്രതികരിച്ചിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്. “ഇത് എന്റെ ഭാവിയെ കുറിച്ച് ചിന്തിക്കാനുള്ള സമയമല്ല. മറിച്ച് പിഎസ്ജിക്കെതിരെയുള്ള മത്സരത്തെക്കുറിച്ച് ചിന്തിക്കാനുള്ള സമയമാണ്.നമ്മൾ പടിപടിയായി കൊണ്ട് മുന്നോട്ടു പോകണം.ഇതുവരെ ഒന്നും തന്നെ മാറിയിട്ടില്ല. പരിശീലകനെ പുറത്താക്കുക എന്നതിനേക്കാൾ നല്ലത് ഈ സീസൺ അവസാനിക്കുന്നത് വരെ തുടർന്ന് പുറത്തുപോവുക എന്നതാണ്. അതാണ് ക്ലബ്ബിനും നല്ലത് “ഇതാണ് ബാഴ്സ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
അതായത് രാജി പ്രഖ്യാപനത്തിൽ തന്നെയാണ് അദ്ദേഹം ഉറച്ചുനിൽക്കുന്നത്. പക്ഷേ ഈ സീസൺ മികച്ച രൂപത്തിൽ അവസാനിപ്പിക്കാൻ കഴിഞ്ഞാൽ ഒരുപക്ഷേ ചാവി തുടരാനുള്ള സാധ്യതകൾ ഉണ്ട്.അതാണ് ഇപ്പോഴത്തെ മികച്ച പ്രകടനം അദ്ദേഹത്തിന് ആശ്വാസം നൽകുന്ന കാര്യമാണ്.