യുവന്റസ് സൂപ്പർ താരം മാഡ്രിഡിലേക്ക് തിരിച്ചെത്തുന്നു!
കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ഫിയോറെന്റിനക്കെതിരെ യുവന്റസിന്റെ സമനില ഗോൾ നേടിയത് അൽവാരോ മൊറാറ്റയായിരുന്നു.പകരക്കാരനായി വന്നു കൊണ്ടാണ് മൊറാറ്റ യുവന്റസിനെ തോൽവിയിൽ നിന്നും രക്ഷിച്ചത്.ഈ സീസണിൽ 17 ഗോളുകളും 12 അസിസ്റ്റുകളും നേടിക്കൊണ്ട് താരം മികച്ച ഫോമിലാണ് കളിക്കുന്നത്. എന്നാൽ താരത്തിന്റെ ഭാവി ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. ഈ സീസണിൽ ഒരു വർഷത്തെ ലോണിലാണ് താരത്തെ അത്ലറ്റിക്കോ മാഡ്രിഡിൽ നിന്നും യുവന്റസ് ക്ലബ്ബിൽ എത്തിച്ചത്. താരത്തിന് ടീമിൽ തുടരാൻ താല്പര്യമുണ്ടെങ്കിലും യുവന്റസ് നിലനിർത്താൻ സാധ്യതയില്ല.45 മില്യൺ യൂറോ നൽകിയാൽ താരത്തെ സ്ഥിരമായി നിലനിർത്താം, അതല്ല 10 മില്യൺ യൂറോ നൽകി കൊണ്ട് ഒരു വർഷത്തേക്ക് കരാർ നീട്ടാം എന്നിങ്ങനെ രണ്ട് ഓപ്ഷനുകളാണ് യുവന്റസിന്റെ മുന്നിലുള്ളത്.എന്നാൽ യുവന്റസ് താരത്തെ അത്ലറ്റിക്കോയിലേക്ക് തന്നെ മടക്കി അയക്കാനാണ് സാധ്യത. കഴിഞ്ഞ ദിവസത്തെ പത്രസമ്മേളനത്തിൽ മൊറാറ്റ ഇത് സൂചിപ്പിക്കുകയും ചെയ്തു.
Morata admits he may be back at Atlético this summer https://t.co/8Q2XoQagCi #Juventus #Morata #Atleti #SerieA #LaLiga
— AS English (@English_AS) April 25, 2021
” ടീമിന് വിജയിക്കാൻ സാധിച്ചിട്ടില്ലെങ്കിൽ ആരാണ് ആ ഗോൾ നേടിയതെന്ന് ആരും ഓർക്കാൻ പോവുന്നില്ല.ജയങ്ങൾ നേടാൻ കഴിയാത്തതിൽ ഞാൻ അസ്വസ്ഥനാണ്.ഒരു ബുദ്ധിമുട്ടേറിയ വർഷമാണ് ഞങ്ങൾക്ക് മുന്നിലുള്ളത്.ആര് കളിക്കുന്നു, ആര് ഗോൾ നേടുന്നു എന്നുള്ളതിലൊന്നും കാര്യമില്ല, ജയങ്ങളാണ് വേണ്ടത്.എല്ലാവർക്കുമറിയാം എനിക്ക് യുവന്റസിൽ തന്നെ തുടരണമെന്നും എന്റെ ശേഷിക്കുന്ന കരിയർ ഇവിടെ കളിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നതെന്നും.പക്ഷെ ഫുട്ബോൾ ഒരു തരം ബിസിനസ് ആണ്.ചില സമയങ്ങളിൽ താരങ്ങൾക്ക് അവർക്ക് ഇഷ്ടപ്പെട്ടത് തിരഞ്ഞെടുക്കാനുള്ള അവസരങ്ങൾ ലഭിച്ചേക്കില്ല.ഞാനൊരു പ്രൊഫഷണൽ ഫുട്ബോൾ താരമാണ്. അത്കൊണ്ട് തന്നെ ഞാൻ ഇവിടെ ഉള്ളിടത്തോളം കാലം ടീമിനായി നൽകും. നിലവിൽ യുവന്റസിൽ ഞാൻ സന്തോഷവാനാണ് ” മൊറാറ്റ സ്കൈ സ്പോർട്സ് ഇറ്റാലിയയോട് പറഞ്ഞു.
Morata admits he may be back at Atlético this summer https://t.co/8Q2XoQagCi #Juventus #Morata #Atleti #SerieA #LaLiga
— AS English (@English_AS) April 25, 2021