യുവന്റസിലെത്തിയിട്ടും ആർതർ ബാഴ്സ സ്ക്വാഡിൽ
ബാഴ്സലോണയുടെ ബ്രസീലിയൻ മധ്യനിര താരം ആർതർ ഏറെ ഊഹാപോഹങ്ങൾക്കും അഭ്യൂഹങ്ങൾക്കുമൊടുവിലായിരുന്നു യുവന്റസിൽ എത്തിച്ചേർന്നത്. ലാലിഗയിൽ സെൽറ്റ വിഗോക്കെതിരെ നടന്ന മത്സരത്തിന് ശേഷം ട്യൂറിനിലേക്ക് യാത്ര തിരിച്ച താരം മെഡിക്കൽ വിജയകരമായി പൂർത്തിയാക്കിയെന്നും യുവന്റസുമായി കരാർ ഒപ്പുവെച്ചെന്നും പ്രമുഖമാധ്യമങ്ങൾ ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ബാഴ്സയുടെയോ യുവന്റസിന്റെയോ ഔദ്യോഗികസ്ഥിരീകരണം വന്നിട്ടില്ലായിരുന്നു. ഈ സീസൺ അവസാനം വരെ ബാഴ്സയിൽ കളിക്കാൻ ആർതറിന് അവസരമുണ്ടെങ്കിലും ബാഴ്സ നടപടികളോട് പ്രതിഷേധം പ്രകടിപിച്ചു കൊണ്ട് താരം കളിക്കാൻ താല്പര്യമില്ലെന്ന് അറിയിച്ചിരുന്നു. എന്നാലിപ്പോഴിതാ താരം ട്യൂറിനിൽ എത്തി മെഡിക്കൽ പൂർത്തിയാക്കിയിട്ടും താരത്തെ അടുത്ത ലാലിഗ മത്സരത്തിലേക്കുള്ള ലാലിഗ സ്ക്വാഡിൽ ഉൾപ്പെടുത്തിയിരിക്കുകയാണ് ബാഴ്സ. കുറച്ചു മുൻപ് പുറത്തു വിട്ട അത്ലറ്റികോ മാഡ്രിഡിനെതിരായ ഇരുപത്തിമൂന്നംഗസ്ക്വാഡിൽ ആണ് താരം ഉൾപ്പെട്ടിട്ടുള്ളത്. ഈ സീസൺ അവസാനം വരെ കളിക്കാൻ താരത്തെ നിർബന്ധിച്ച് ബാഴ്സ തിരിച്ചു കൊണ്ട് വന്നതാണ് എന്നാണ് ചില റിപ്പോർട്ടുകൾ പറയുന്നത്. ഇത് കൂടാതെ സെർജിയോ റോബർട്ടോ, ബുസ്കറ്റ്സ് എന്നിവരും സ്ക്വാഡിൽ തിരിച്ചെത്തിയിട്ടുണ്ട്.
സ്ക്വാഡ് ഇങ്ങനെയാണ്
GK: Ter Stegen, Neto, Pena
DF: Semedo, Pique, Lenglet, Araujo, Firpo, Alba, Umtiti, Roberto, Cuenca
MF: Rakitic, Busquets, Arthur, Vidal, Puig, Collado, Monchu
FW: Suarez, Messi, Griezmann, Braithwaite
Arthur has signed his contract as new Juventus player until June 2025. Medicals ok also for Miralem Pjanic with Barça. 🤝 #transfers #Juventus #FCB
— Fabrizio Romano (@FabrizioRomano) June 28, 2020