യുവതാരത്തിന് അവസരം, ഡിഫൻഡർ പുറത്ത്, ബാഴ്‌സയുടെ സ്‌ക്വാഡ് ഇങ്ങനെ !

ഇന്ന് ലാലിഗയിൽ ഗ്രനാഡക്കെതിരെ നടക്കുന്ന മത്സരത്തിനുള്ള എഫ്സി ബാഴ്സലോണയുടെ സ്‌ക്വാഡ് പ്രഖ്യാപിച്ചു. പരിശീലകൻ റൊണാൾഡ് കൂമാനാണ് ഇരുപത്തിരണ്ട് അംഗ സ്‌ക്വാഡ് പുറത്ത് വിട്ടത്. ഒരു പുതിയ യുവതാരത്തെ കൂടി ടീമിൽ ഉൾപ്പെടുത്തി എന്നുള്ളതാണ് സ്‌ക്വാഡിന്റെ പ്രത്യേകത. പതിനേഴുകാരനായ ഇലൈക്സ് മോറിബയാണ് സ്‌ക്വാഡിൽ ഇടം നേടിയിരിക്കുന്നത്. ഗെറ്റാഫെയിലേക്ക് ലോണിൽ പോയ അലേനയുടെ സ്ഥാനത്താണ് മോറിബ ഇടം നേടിയിരിക്കുന്നത്. ഈ മധ്യനിര താരം കഴിഞ്ഞ ദിവസം ടീമിനോടൊപ്പം പരിശീലനം നടത്തിയിരുന്നു. അതേസമയം ഡിഫൻഡർ ക്ലമന്റ് ലെങ്ലെറ്റിന്റെ സേവനം ഈ മത്സരത്തിൽ ബാഴ്‌സക്ക്‌ ലഭിച്ചേക്കില്ല. ലീഗിൽ അഞ്ച് യെല്ലോ കാർഡുകൾ ലഭിച്ചതിനെ തുടർന്നാണ് ഈ മത്സരം ലെങ്ലെറ്റിന് നഷ്ടമാവുക.

തുടർച്ചയായി നാലാം ജയമാണ് ബാഴ്സ ലീഗിൽ ലക്ഷ്യമിടുന്നത്. കഴിഞ്ഞ ഏഴ് മത്സരങ്ങളിലായി ബാഴ്സ പരാജയം രുചിച്ചിട്ടുമില്ല. ജെറാർഡ് പിക്വേ, ഫിലിപ്പെ കൂട്ടീഞ്ഞോ, സെർജി റോബെർട്ടോ, അൻസു ഫാറ്റി എന്നിവർ ഇപ്പോഴും പരിക്കിന്റെ പിടിയിൽ തന്നെയാണ്.
ബാഴ്സയുടെ സ്‌ക്വാഡ് ഇങ്ങനെയാണ്..

Squad: Ter Stegen, Dest, Araujo, Busquets, Griezmann, Pjanic, Braithwaite, Messi, Dembélé, Riqui Puig, Neto, Pedri, Trincao, Jordi Alba, Matheus Fernandes, De Jong, Umtiti, Junior, Iñaki Peña, Illaix Moriba, Mingueza and Konrad.

Leave a Reply

Your email address will not be published. Required fields are marked *