മോശം പ്രസിഡന്റായിരുന്നു ബർതോമ്യു, വരുന്ന വർഷങ്ങൾ ബാഴ്‌സക്ക്‌ നല്ല കാലമായിരിക്കും : പിക്വേ!

എഫ്സി ബാഴ്സലോണയെ സംബന്ധിച്ചിടത്തോളം പ്രതിസന്ധികളുടെ കാലഘട്ടത്തിലൂടെയാണ് അവർ കടന്നു പോയികൊണ്ടിരിക്കുന്നത്. സൂപ്പർ താരം ലയണൽ മെസ്സി ക്ലബ് വിട്ടതും സാമ്പത്തികപ്രതിസന്ധികളും ബാഴ്‌സക്ക്‌ വലിയ തിരിച്ചടിയാണ് ഏൽപ്പിച്ചിരുന്നത്. സാമ്പത്തിക പ്രതിസന്ധി മൂലം പുതിയ താരങ്ങളെ രജിസ്റ്റർ ചെയ്യാൻ ജെറാർഡ് പിക്വേയായിരുന്നു ബാഴ്‌സ സഹായിച്ചിരുന്നത്. ഏതായാലും കഴിഞ്ഞ ദിവസം ലാ സോറ്റാനക്ക്‌ നൽകിയ അഭിമുഖത്തിൽ പീക്കെ ബാഴ്‌സയിലെ നിലവിലെ സ്ഥിതിഗതികളെ കുറിച്ച് സംസാരിച്ചിരുന്നു. ബാഴ്‌സയുടെ മോശം പ്രസിഡന്റുമാരിൽ ഒരാളായിരുന്നു ബർതോമ്യുവെന്നും വരുന്ന അഞ്ചോ പത്തോ വർഷങ്ങൾ ബാഴ്‌സക്ക്‌ നല്ല കാലമായിരിക്കുമെന്നാണ് താരം അറിയിച്ചിരിക്കുന്നത്.

“ബാഴ്‌സയുടെ ഏറ്റവും മോശം പ്രസിഡന്റാണ് ബർതോമ്യു എന്നെനിക്ക് പറയാൻ കഴിയില്ല. എന്നിരുന്നാലും മോശം പ്രസിഡന്റുമാരിൽ ഒരാളാണ് അദ്ദേഹം.ഞങ്ങൾ എല്ലാവരും ക്ലബ്ബിന്റെ അവസ്ഥയിൽ ഉത്തരവാദികൾ തന്നെയാണ്. പക്ഷേ ആരാധകർ എന്ത് ആഗ്രഹിച്ചുവോ അത് നൽകാൻ ക്ലബ്ബിന് കഴിഞ്ഞില്ല എന്നുള്ളത് ഒരു യാഥാർഥ്യമാണ്.പക്ഷേ ഇപ്പോൾ ഞാൻ പ്രതീക്ഷയുള്ളവനും ആവേശഭരിതനുമാണ്.അടുത്ത അഞ്ചോ പത്തോ വർഷങ്ങൾ ബാഴ്‌സയെ സംബന്ധിച്ചിടത്തോളം നല്ല കാലമായിരിക്കും ” ഇതാണ് പീക്കെ പറഞ്ഞിട്ടുള്ളത്. കഴിഞ്ഞ വർഷമായിരുന്നു ബർതോമ്യു ബാഴ്‌സയുടെ പ്രസിഡന്റ്‌ സ്ഥാനത്ത് നിന്നും രാജിവെച്ചത്. കാര്യങ്ങൾ ശരിയാക്കാൻ നിലവിലെ പ്രസിഡന്റായ ലാപോർട്ടക്ക്‌ കൂടുതൽ സമയം ആവിശ്യമാണെന്നും പീക്കെ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *