മോഡ്രിച്ച് അങ്ങനെ വിശ്വസിക്കുന്നുണ്ടെങ്കിൽ ഞാൻ മൂല്യമുള്ളവൻ തന്നെ:എൻഡ്രിക്ക്

കഴിഞ്ഞ ഇംഗ്ലണ്ടിനെതിരെയുള്ള സൗഹൃദമത്സരത്തിൽ ബ്രസീൽ വിജയിച്ചപ്പോൾ വിജയഗോൾ പിറന്നത് എൻഡ്രിക്കിന്റെ ബൂട്ടുകളിൽ നിന്നാണ്. കേവലം 17 വയസ്സ് മാത്രമുള്ള താരം ഫുട്ബോൾ ലോകത്തെ ഭാവി വാഗ്ദാനങ്ങളിൽ ഒരാളാണ്. നിലവിൽ ബ്രസീലിയൻ ക്ലബ്ബായ പാൽമിറാസിന് വേണ്ടിയാണ് അദ്ദേഹം കളിക്കുന്നത്.എന്നാൽ ഈ സീസൺ അവസാനിക്കുന്നതോടുകൂടി അദ്ദേഹം റയൽ മാഡ്രിഡിനോടൊപ്പം ജോയിൻ ചെയ്യും.

മുൻപ് ഒരിക്കൽ എൻഡ്രിക്ക് റയൽ മാഡ്രിഡിന്റെ ഡ്രസ്സിങ് റൂം സന്ദർശിച്ചിരുന്നു.റയൽ താരങ്ങളുമായി പരിചയപ്പെടാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. സൂപ്പർ താരം ലൂക്ക മോഡ്രിച്ച് തന്നോട് പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ എൻഡ്രിക്ക് തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.റയലിന്റെ ഒമ്പതാം നമ്പർ ജേഴ്സി അണിയാനുള്ള മൂല്യം തനിക്കുണ്ട് എന്ന് മോഡ്രിച്ച് വിശ്വസിക്കുന്നു എന്നാണ് എൻഡ്രിക്ക് പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” നമ്പർ നയണും നമ്പർ ടെന്നും..ആർക്കറിയാം..അടുത്ത സീസൺ നമ്മൾ ഒരുമിച്ചായിരിക്കും ഇരിക്കുക എന്ന്..ഞാൻ ചിന്തിച്ചത് എന്തെന്ന് വെച്ചാൽ,റയൽ മാഡ്രിഡിന്റെ ഒമ്പതാം നമ്പർ ജേഴ്സി അണിയാനുള്ള മൂല്യം എനിക്കുണ്ട് എന്നാണ് അതിലൂടെ മോഡ്രിച്ച് വിശ്വസിക്കുന്നത്. അതുകൊണ്ടുതന്നെ ഞാൻ തീർച്ചയായും മൂല്യം ഉള്ളവനാണ് ” ഇതാണ് എൻഡ്രിക്ക് പറഞ്ഞിട്ടുള്ളത്.

അടുത്ത സീസണിലാണ് റയൽ മാഡ്രിഡ് താരത്തെ ഉപയോഗപ്പെടുത്തി തുടങ്ങുക.ബെൻസിമ ക്ലബ്ബ് വിട്ടത് കൊണ്ട് തന്നെ ഒരു മികച്ച നമ്പർ നയൻ താരത്തിന്റെ അഭാവം റയൽ മാഡ്രിഡിൽ ഉണ്ട്. ആ സ്ഥാനത്തേക്കായിരിക്കും എൻഡ്രിക്ക് വരിക. ലോൺ അടിസ്ഥാനത്തിൽ കളിക്കുന്ന ഹോസേലു ക്ലബ്ബ് വിടാൻ തന്നെയാണ് സാധ്യതകൾ.

Leave a Reply

Your email address will not be published. Required fields are marked *