മെസ്സി സ്റ്റൈൽ ഗോൾ,താരവുമായി താരതമ്യം ചെയ്യുന്നതിനെ കുറിച്ച് പെഡ്രി പറയുന്നു!

ഇന്നലെ യൂറോപ്പ ലീഗ് നടന്ന രണ്ടാം പാദ പ്രീ ക്വാർട്ടർ പോരാട്ടത്തിൽ ഗലാറ്റസരെയെ പരാജയപ്പെടുത്താൻ എഫ്സി ബാഴ്സലോണക്ക് സാധിച്ചിരുന്നു.ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബാഴ്സ ഗലാറ്റസരെയെ മറികടന്നത്.ഒരു ഗോളിന് പിന്നിട്ട് നിൽക്കുന്ന സമയത്ത് പെഡ്രി നേടിയ സുന്ദരമായ ഗോളാണ് ബാഴ്സയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്.രണ്ട് പ്രതിരോധനിര താരങ്ങളെ നിലത്തു വീഴ്ത്തി നേടിയ പെഡ്രിയുടെ ഗോൾ സൂപ്പർ താരം ലയണൽ മെസ്സി നേടുന്ന ഗോളുകളോട് സാമ്യത ഉള്ളതായിരുന്നു.

അതുകൊണ്ടുതന്നെ പലരും ഈ ഗോളിനെ മെസ്സിയുടെ ഗോളുകളുമായി താരതമ്യം ചെയ്തിരുന്നു.എന്നാൽ ഇക്കാര്യത്തിൽ പെഡ്രി തന്റെ പ്രതികരണം രേഖപ്പെടുത്തിയിട്ടുണ്ട്.മെസ്സിയുമായി താരതമ്യം ചെയ്യുന്നത് ഭ്രാന്തമായ ഒരു കാര്യമാണ് എന്നാണ് പെഡ്രി പറഞ്ഞിട്ടുള്ളത്. മത്സര ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം.പെഡ്രിയുടെ വാക്കുകൾ ഇങ്ങനെയാണ്.

” മെസ്സിയുമായി താരതമ്യം ചെയ്യേണ്ട ഒരു കാര്യവുമില്ല.ഇതിലേറെ എത്രയോ മികച്ച ഗോളുകൾ മെസ്സി ഒരുപാട് തവണ നേടിയിട്ടുണ്ട്. മെസ്സിയുമായി എന്നെ താരതമ്യം ചെയ്യുന്നത് ഭ്രാന്തമായ ഒരു കാര്യമാണ്. വളരെ പെട്ടെന്ന് ഒരു ഗോൾ നേടാൻ സാധിക്കുന്നത് നിങ്ങളെ ഒരുപാട് സഹായിക്കും.ഡിഫന്റ് ചെയ്യാൻ വേണ്ടി കാലുകൾ വരുന്നത് കണ്ടാണ് ഷോട്ട് എടുക്കാൻ ആ സമയത്ത് ഞാൻ ഒരൽപം മടിച്ചത്.എനിക്ക് ആ നീക്കം ഓർമിച്ചെടുക്കാൻ സാധിക്കുന്നില്ല.അത് അപ്പോൾ കളത്തിൽ അങ്ങനെ സംഭവിച്ചതാണ്. അവിടെ ചിന്തിക്കേണ്ടി വന്നില്ല എന്നുള്ളത് എന്റെ ഭാഗ്യമാണ് ” ഇതാണ് പെഡ്രി പറഞ്ഞത്.

ഇനി ലാലിഗയിൽ റയലിനെതിരെയാണ് ബാഴ്സ കളിക്കുക. ഈ മത്സരത്തിൽ വിജയിക്കാനാകുമെന്നുള്ള പ്രതീക്ഷയും പെഡ്രി പങ്കുവച്ചു.

Leave a Reply

Your email address will not be published. Required fields are marked *